കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ കൈമുറിച്ച് ചോരവീഴ്ത്തി അശുദ്ധമാക്കി നടയടക്കാൻ പദ്ധതിയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലാണ് പരാതിക്ക് ആധാരമായത്.
തിരുവനന്തപുരം സ്വദേശി പ്രമോദിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഐ.പി.സി 117, 153, കെ.പി ആക്ട് 118 ഇ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. കലാപത്തിന് വഴിമരുന്നിടുക, മതസ്പർധ വളർത്തുക തുടങ്ങിയ കുറ്റങ്ങളാണ് ചേർത്തിരിക്കുന്നത്. നിയമോപദേശം തേടിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാതിരിക്കാൻ തങ്ങൾക്ക് പ്ലാൻ ‘ബി’യും ‘സി’യും ഉണ്ടായിരുന്നെന്നായിരുന്നു രാഹുൽ ഈശ്വർ വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തിയിരുന്നു. രക്തംവീഴ്ത്തി ശബരിമല നട അടക്കാൻ പദ്ധതിയിട്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് തിരുത്തിയത്. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത രാഹുല്‍ ഈശ്വറിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തിരുന്നു. 22നാണ് റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.