സജീദ് ഖാലിദിനെതിരെ ചുമത്തിയ വ്യാജ കേസ് പിൻവലിക്കണം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: തൃശൂര്‍ മണ്ണുത്തി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മുല്ലക്കരയില്‍ വീട്ടമ്മയായ ജമീലയെ കഴിഞ്ഞ ദിവ സം നടക്കാനിറങ്ങിയപ്പോൾ ആർ.എസ്.എസ് പ്രവർത്തകൻ രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട് മർദ്ദിച്ച സംഭവം സംബന്ധിച്ച് ഫ േസ്ബുക്ക് പോസ്റ്റിട്ടതി​​െൻറ പേരിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദിനെതിരെ മണ്ണുത്തി പോലീസ് ഐ. പി.സി 153, കേരള പോലീസ് ആക്ട് 120(0) എന്നിവ പ്രകാരം കേസെടുത്തിരിക്കുന്നു. കലാപാഹ്വാനം നടത്തി എന്നാണ് പോലീസ് എഫ്.ഐ.ആറിൽ അവകാശപ്പെടുന്നത്.

എന്നാൽ അത്തരത്തിലുള്ള ഒരു പരാമർശവും പോസ്റ്റിലില്ല. എന്നു മാത്രമല്ല വീട്ടമ്മയെ ആക്രമിച്ച കേസിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ മനോരോഗി എന്ന് പറഞ്ഞ് പോലീസ് വിട്ടയക്കുകയും ഇതേ സമയം വരെ എഫ്.ഐ.ആർ ഇടുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ്​ സംഭവം സംബന്ധിച്ച് വസ്തുത വിവരിച്ച സജീദ് ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലും പൊതു പരിപാടികളിലും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് സജീദ് ഖാലിദ്. കേരളത്തിലെ നിരവധി ജനകീയ സമരങ്ങളിലും പൊതുവായി ഇടപെടുന്ന വ്യക്തിക്കെതിരെ ഇത്തരത്തിൽ കള്ളക്കേസെടുക്കുന്നത് സംഘ്പരിവാറിനോടുള്ള പോലീസി​​െൻറ വിധേയത്വമാണ് പ്രകടമാക്കുന്നത്.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും പൊതുജനങ്ങൾക്കുമെതിരെ കേരളത്തിൽ നിരവധി കേസുകളാണ് എടുത്തിരിക്കുന്നത്. ഇതെല്ലാം കേരളാ പോലീസ് സംഘ്പരിവാർ വിധേയത്വമാണ് പ്രകടിപ്പിക്കുന്നത് എന്നതി​​െൻറ തെളിവാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നിസ്സംഗതയാണ് ഈ വിഷയത്തിൽ പോലീസിന് വളംവെച്ചുകൊടുക്കുന്നത്. കേരള സർക്കാരി​​െൻറ ഇരട്ടത്താപ്പാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും വെൽഫെയർ പാർട്ടി ആരോപിച്ചു.

സജീദ് ഖാലിദിനെതിരെ മണ്ണുത്തി പോലീസ് ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുകയും ജമീലയെ അക്രമിച്ച ആർഎസ്.എസ് പ്രവർത്തകനെതിരെ കേസെടുക്ക​ുകയും വേണം. പൊതുപ്രവർത്തകനെതിരെ കള്ളക്കേസെടുത്ത മണ്ണുത്തി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - Case against sajeed khalid-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.