കോഴിക്കോട്: വനിത ഡോക്ടർക്കും കുടുംബത്തിനും 'ഐശ്വര്യ ചികിത്സ' നടത്തിയ ഉസ്താദ് 45 പവെൻറ സ്വർണാഭരണങ്ങൾ തട്ടിയ സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു. ഫറോക്ക് സ്വദേശിനിയായ ഡോക്ടറുടെ പരാതിയിൽ മലപ്പുറം സ്വദേശി കോയ ഉസ്താദിനും രണ്ട് സഹായികൾക്കുമെതിരെയാണ് കേസ്. തട്ടിപ്പു നടത്തിയവരുടെ പൂർണ വിവരങ്ങൾ പരാതിക്കാരിക്ക് പോലും അറിയാത്തതിനാൽ ഇവരെ കണ്ടെത്താനായിട്ടില്ല.
ഡോക്ടർ നൽകിയ മൊബൈൽ േഫാൺ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു. അതേസമയം, ഉസ്താദും കൂട്ടരും ഒളിവിൽ പോയതായും സൂചനയുണ്ട്. ചികിത്സക്ക് സ്ഥിരമായി ക്ലിനിക്കിൽ വന്നയാളാണ് മന്ത്രവാദം നടത്താൻ പ്രേരിപ്പിച്ചതും മലപ്പുറം സ്വദേശിയെ പരിചയപ്പെടുത്തിയതും. 'ഐശ്വര്യ ചികിത്സക്ക്' സ്വർണം ആവശ്യപ്പെട്ടതോടെ ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന് മലപ്പുറം സ്വദേശി നിർദേശിച്ച പ്രകാരം സ്വർണാഭരണങ്ങൾ ചികിത്സാകേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിനു ഉൗതുകയും ചെയ്തു. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ഡോക്ടർ അറിയുന്നത്.
തുടർന്ന് മന്ത്രവാദിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പരാതി നൽകിയതും പൊലീസ് േകസെടുത്തതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.