വയൽ നികത്തി റോഡ്​: തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത്​ അന്വേഷിക്കണം

കോട്ടയം: വയൽ നികത്തി റിസോർട്ടിലേക്ക്​ റോഡ് നിർമിച്ചെന്ന പരാതിയിൽ മുൻമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ കോട്ടയം വിജിലൻസ്​ കോടതി ഉത്തരവ്​. ഇൗമാസം18ന്​ പ്രഥമവിവര റിപ്പോർട്ട്​ ഹാജരാക്കണം. വിജിലൻസ് അന്വേഷണ സംഘം സമർപ്പിച്ച ത്വരിതാന്വേഷണ റി​പ്പോർട്ടി​​​​െൻറ അടിസ്ഥാനത്തിലാണ്​ ജഡ്ജിയുടെ  ഉത്തരവ്. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥർ, വാട്ടർവേൾഡ്​  ടൂറിസം കമ്പനി ഡയറക്​ടറായ തോമസ് ചാണ്ടിയുടെ ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കും. 

​േതാമസ്​ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്​​പാലസ്​ റിസോർട്ടിലേക്ക്​ ആലപ്പുഴ വലിയകുളം മുതൽ സീറോ ജെട്ടിവരെ അനധികൃതമായി റോഡ്​ നിർമിച്ചെന്നുകാട്ടി ജനതാദൾ എസ്​ ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്ന അഡ്വ. സുഭാഷ് തീക്കാടനാണ് ​കോടതിയെ സമീപിച്ചത്​. വ്യാഴാഴ്​ചയാണ്​ കോട്ടയം വിജിലൻസ് എസ്.പി എം. ജോൺസൺ ജോസഫ്​​ ത്വരിതാന്വേഷണ റിപ്പോർട്ട്​ സമർപ്പിച്ചത്​. തോമസ് ചാണ്ടി, അന്നത്തെ ആലപ്പുഴ ജില്ല കലക്​ടർ പദ്​മകുമാർ, സബ്​ കലക്​ടർ സൗരഭ് ജെയിൻ തോമസ് ചാണ്ടിയുടെ ഭാര്യ എന്നിവർക്കെതിരെ കേസെടുക്കാമെന്ന ശിപാർശ കോടതി അംഗീകരിക്കുകയായിരുന്നു.നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമലംഘനം, ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥ, ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ  വകുപ്പുകൾ എന്നിവയനുസരിച്ചാകും  കേസെടുക്കുക. സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ് നികത്തിയതെങ്കിലും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇടപെട്ടതിനാൽ അഴിമതി നിരോധന നിയമം നിലനിൽക്കും.റോഡി​​​​െൻറ പ്രയോജനം റിസോർട്ടിനാണ്​. ഇതിന്​ ഉദ്യോഗസ്ഥർ ഒത്താശ ചെയ്​തെന്നും റിപ്പോർട്ടിൽ പറയുന്നു. 

മുദ്ര​െവച്ച കവറിൽ കോടതിയിൽ സമർപ്പിച്ച  റിപ്പോർട്ടി​​​​െൻറ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത്​ അംഗീകരിച്ചില്ല. റിസോർട്ടിലേക്ക്​ ​റോഡ്​ നിർമിക്കാനായി രണ്ടര ഏക്കർ നിലം അനധികൃതമായി നികത്തിയെന്നും നിര്‍മാണത്തിനായി എം.പിമാരുടെ ഫണ്ടില്‍നിന്ന്​ 30 ലക്ഷവും ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍നിന്ന്​ 35 ലക്ഷം രൂപയും ചെലവഴിച്ചെന്നും ഇതിലൂടെ 65  ലക്ഷത്തി​​​​െൻറ നഷ്​ടം ഖജനാവിനുണ്ടായെന്നുമായിരുന്നു പരാതി. രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മുൻ എം.പി കെ.ഇ. ഇസ്‌മായിൽ എന്നിവരായിരുന്നു റോഡിനായി പണം അനുവദിച്ചത്​.ഭൂമി ​ൈകയേറ്റവിവാദങ്ങൾക്കൊടുവിൽ നവംബർ 15നായിരുന്നു തോമസ്​ ചാണ്ടി മന്ത്രി സ്ഥാനം ഒഴിഞ്ഞത്​. കേസെടുക്കാനുള്ള ഉത്തര​വോടെ തോമസ്​ ചാണ്ടി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്​. മന്ത്രിസഭയിലേക്ക്​ മടങ്ങിയെത്താനുള്ള മോഹങ്ങൾക്കും ഇത്​ കനത്ത തിരിച്ചടിയായി.


 

Tags:    
News Summary - Case against Thomas Chandy on Vigilance Court-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.