തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരായ വിജിലൻസ്​ കേസ്​ റദ്ദാക്കണമെന്ന ഹരജി മാറ്റി

കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത്​ സെപ്​തംബർ 25ലേക്ക്​ മാറ്റി. എം.പി ഫണ്ട് ഉപയോഗിച്ച് റിസോർട്ടിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തി​​​െൻറ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈകോടതിയെ അറിയിച്ചിരുന്നു.

എം.പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസാർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെത്തുടര്‍ന്നെടുത്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈേകാടതിയെ സമീപിച്ചത്.

Tags:    
News Summary - Case against Thomas Chandy's Company postponed - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.