മാസ്കിനെതിരെ പ്രചാരണം; വനിതാ ലീഗിനെതിരെ കേസ്

കോഴിക്കോട്: മാസ്കിനെതിരെ പ്രചരണം നടത്തിയതിന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പഞ്ചായത്തില്‍ കോടിക്കല്‍ പ്രദേശത്ത് 12ാം വാര്‍ഡ് വനിതാ ലീഗാണ് നോട്ടീസ് അടിച്ച് പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തത്. 

മാസ്കിന്‍റെ പാര്‍ശ്വഫലമെന്ന പേരില്‍ മരണത്തിലേക്ക് നയിക്കുന്നു തുടങ്ങിയ വാചകങ്ങള്‍ ആണ് നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാസ്ക് വളരെക്കാലം ധരിക്കുന്നത് രക്തത്തിലെ ഓക്സിജൻ അളവ് കുറക്കുന്നു, ബലഹീനത അനുഭവപ്പെടാൻ തുടങ്ങുന്നു, തനിച്ചായിരിക്കുമ്പോൾ മാസ്ക് ധരിക്കരുത്, ആൾക്കൂട്ടത്തിൽനിന്ന് അകലംപാലിച്ച് മാസ്കിന്‍റെ ഉപയോഗം കുറക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. 

കേരള പൊലീസ് ആക്ട് 118(e), പകർച്ചവ്യാധി ഓർഡിനൻസ്‌ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പയ്യോളി സി.ഐ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Tags:    
News Summary - case against vanitha league -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.