ഒറ്റപ്പാലം: ചാനൽ ചർച്ചക്കിടെ നിയമസഭാ സ്പീക്കർ എം.ബി രാജേഷിനെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ അഡ്വ. എ. ജയശങ്കറിനെതിരെ കോടതി കേസെടുത്തു. ഒറ്റപ്പാലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ഒക്ടോബർ 20 ന് ജയശങ്കറിനോട് ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
2019 ഡിസംബർ ആറിന് രാത്രി എട്ടിന് സ്വകാര്യ ചാനലിൽ നടന്ന ചർച്ചക്കിടെ വിഷയത്തിന് പുറത്തുള്ള വാളയാർ കേസ് സംബന്ധിച്ച ജയശങ്കറിൻെറ പരാമർശമാണ് വ്യവഹാരത്തിൽ കൊണ്ടെത്തിച്ചത്. തന്നെയും ഭാര്യ സഹോദരൻ നിതിൻ കാണിച്ചേരിയെയും അപകീർത്തിപ്പെടുത്തും വിധം ജയശങ്കർ ആക്ഷേപം ഉന്നയിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.ബി രാജേഷിൻെറ പരാതി.
അഡ്വ. കെ.ഹരിദാസ് മുഖേനയാണ് പരാതി കോടതിയിൽ സമർപ്പിച്ചിരുന്നത്. മജിസ്‌ട്രേറ്റ് രാജേഷിൻെറ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് തെളിവുകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസിൽ അഞ്ച് പേർ സാക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.