കൊച്ചി: പത്തനംതിട്ട സ്വദേശിനിയെ മതംമാറ്റി വിവാഹം കഴിച്ച് െഎ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന് ഹൈകോടതി ജാമ്യം അനുവദിച്ചു.
70 ദിവസം കസ്റ്റഡിയിൽ വെച്ച് അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ന്യൂ മാഹി സ്വദേശി റിയാസിന് ഡിവിഷൻ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിഡിയോകളും പ്രസംഗങ്ങളും കണ്ടു എന്നതുകൊണ്ടുമാത്രം ഒരാൾ തീവ്രവാദിയാണെന്ന് പറയാനാവില്ലെന്നും കോടതി വിലയിരുത്തി.
ജാമ്യം തള്ളിയ മാർച്ച് 13ലെ എൻ.െഎ.എ കോടതി വിധിക്കെതിരെയാണ് ഇയാൾ ഹൈകോടതിയെ സമീപിച്ചത്. ലാപ്ടോപ്പുകളിൽ സാകിർ നായിക്കിെൻറയും ജിഹാദിെൻറയും സിറിയൻ യുദ്ധത്തിെൻറയും വിഡിയോ ഉെണ്ടന്നായിരുന്നു ജാമ്യത്തെ എതിർക്കാൻ എൻ.െഎ.എയുടെ ന്യായം. വിഡിയോകളും പ്രസംഗങ്ങളും കണ്ടതുകൊണ്ടുമാത്രം ഒരാൾ തീവ്രവാദിയാണെന്ന് പറയുന്നത് ന്യായവും യുക്തിസഹവുമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതൊന്നുമല്ലാതെ തീവ്രവാദബന്ധം സ്ഥാപിക്കാൻ എൻ.െഎ.എക്ക് കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും അവരുടെ ലാപ് ടോപ്പിലാണുള്ളതെന്നാണ് ഹരജിക്കാരെൻറ വാദമെന്നും കോടതി പറഞ്ഞു.
പെൺകുട്ടിയും റിയാസും 2006ൽ വിവാഹം കഴിച്ചതായി കോടതിവിധിയിൽ പറയുന്നു. സൗദി അറേബ്യയിൽ ഇവർ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. പിന്നീട് ബന്ധം തകർന്നു. ഭാര്യയെ പിതാവ് തടങ്കലിൽവെച്ചെന്നു പറഞ്ഞ് ഒരിക്കൽ റിയാസ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. സ്വന്തം ഇഷ്ടത്തിനാണ് റിയാസിനെ വിവാഹം കഴിച്ചതെന്നാണ് പെൺകുട്ടി കോടതിയെ അറിയിച്ചത്. പിന്നീടാണ് പെൺകുട്ടി ഇയാൾക്കെതിരെ ഹരജി നൽകിയത്. നിർബന്ധിച്ച് മതം മാറ്റിയെന്നും സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നും നഗ്ന ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി ആരോപിച്ചിരുന്നു.
ഒരുലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് പേരുെടയും ബോണ്ട് കെട്ടിവെക്കണം, എൻ.െഎ.എ ഉദ്യോഗസ്ഥർ ആവശ്യപ്പെടുേമ്പാൾ ഹാജരാകണം, ഒരു മാസക്കാലം കേരളം വിട്ടുപോകരുത്, യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
നിലവിൽ ഗുജറാത്തിൽ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് 2017 ഡിസംബർ 13ന് നോർത്ത് പറവൂർ പൊലീസ് യു.എ.പി.എ ചുമത്തി കേസെടുത്തത്. കേസ് പിന്നീട് എൻ.െഎ.എ ഏറ്റെടുക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിനാണ് റിയാസിനെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.