വ്ളോഗർ റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കേസെടുത്തു

കോഴിക്കോട്: ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ (22) ദുഹൂര മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തു. മാനസികമായും ശാരീരികമായമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും ലൈക്കിന്‍റെയും സബ്സ്ക്രിപ്ഷന്‍റെയും പേരിൽ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

റിഫയെ ദുബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്.

റിഫയുടെ മരണം ആത്മഹത്യയല്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിനെ സമീപിച്ചിരുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് പാവണ്ടൂർ ഈന്താട് അമ്പലപ്പറമ്പിൽ റാഷിദ് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസന് പരാതി നൽകിയിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ റിഫക്കും ഭർത്താവിനും രണ്ട് വയസുള്ള മകനുണ്ട്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്.

Tags:    
News Summary - case has been registered against Mehnaz in connection with Rifa's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.