കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ-ഫ്രറ്റേണിറ്റി സംഘർഷവുമായി ബന്ധപ്പ െട്ട് ആറുേപർക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകരായ നിഖില്‍, ജിതിന്, സുബിന് , ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ അര്‍ഹം ഷാ, നബീല്‍, അഫ്നാസ് എന്നിവര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ഇരുവിഭാഗങ്ങളും കോളജ് പ്രിന്‍സിപ്പലും പൊലീസിന് പരാതി നല്‍കിയിരുന്നു. അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന പരാതിയെത്തുടർന്ന് പ്രിൻസിപ്പൽ അടച്ചുപൂട്ടിയ യൂനിയൻ ഓഫിസ് എസ്.എഫ്.ഐ നേതൃത്വത്തിൽ പൂട്ടുപൊളിച്ച് അകത്തുകയറിയതോടെയായിരുന്നു ബുധനാഴ്ച സംഘർഷമുണ്ടായത്. കാലാവധി കഴിഞ്ഞിട്ടും പാർട്ടി ഓഫിസ് പോലെ എസ്.എഫ്.ഐ നേതൃത്വത്തിൽ യൂനിയൻ ഓഫിസ് പ്രവർത്തിച്ചുവരുകയായിരുന്നെന്ന പരാതിയെത്തുടർന്നാണ് പ്രിൻസിപ്പൽ പൂട്ടിയത്.
സംഘർഷത്തിൽ പെൺകുട്ടികളടക്കം ഒമ്പതുപേർക്കാണ് പരിക്കേറ്റത്. കേസെടുത്ത വിദ്യാർഥികൾക്കെതിരായ തുടർനടപടികൾ വിശദ അന്വേഷണത്തിനുശേഷം മാത്രമേയുണ്ടാകൂവെന്ന് പൊലിസ് പറഞ്ഞു. വീണ്ടും പൂട്ടിയ യൂനിയൻ ഓഫിസിനും കോളജിനും പൊലിസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അനുവാദം വാങ്ങിയാണ് വീണ്ടും തങ്ങൾ അകത്തുകയറിയതെന്ന എസ്.എഫ്.ഐ വാദം പ്രിൻസിപ്പൽ നിഷേധിച്ചിരുന്നു. പ്രശ്നത്തിെൻറ പശ്ചാത്തലത്തിൽ വ്യാഴാഴ്ച കാമ്പസിൽ എസ്.എഫ്.ഐ പ്രകടനവും ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ ക്ലാസ് കാമ്പയിനും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.