കൊച്ചി: കാസർകോട് െഎ.എസ് കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട െകാല്ലം സ്വദ േശിയെ എൻ.െഎ.എ ചോദ്യം ചെയ്യും. കൊല്ലം ചങ്ങംകുളങ്ങര സ്വദേശി മുഹമ്മദ് ഫൈസൽ ഹമീദ് എ ന്ന അബു മർവാൻ അൽ ഹിന്ദിയെയാണ് ചോദ്യം ചെയ്യുക. ചൊവ്വാഴ്ച വൈകീട്ട് ഖത്തറിൽനിന്നെ ത്തിയ ഇയാൾ ബന്ധുക്കൾക്കൊപ്പം സ്വദേശത്തേക്ക് പോയതായി എൻ.െഎ.എ അധികൃതർ പറഞ്ഞു.
അടുത്തദിവസം സ്വമേധയാ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് ഇയാൾ എൻ.െഎ.എയെ അറിയിച്ചതിനെത്തുടർന്നാണ് വിട്ടയച്ചത്. ഫൈസലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബന്ധുക്കൾ വഴി എൻ.െഎ.എ നിർദേശം നൽകിയിരുന്നു. തുടർന്നാണ് ഖത്തറിൽനിന്ന് തിരികെ പോന്നത്. ഇയാളും നേരത്തേ പ്രതിചേർക്കപ്പെട്ട മൂന്നുപേരും ചേർന്ന് കേരളത്തിൽ െഎ.എസ് പ്രവർത്തനത്തിന് ശ്രമിച്ചെന്നാണ് എൻ.െഎ.എയുടെ ആരോപണം.
നേരത്തേ കേസുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എൻ.െഎ.എ അറസ്റ്റ് ചെയ്തിരുന്നു. എൻ.െഎ.എ കസ്റ്റഡിയിലുള്ള ഇയാളെയും ഫൈസലിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എൻ.െഎ.എ.
കാസർകോട് സ്വദേശികളായ കേസിലെ മറ്റ് രണ്ടുപേരെ നേരത്തേ പ്രതിചേർത്തെങ്കിലും ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. മുഖ്യപ്രതിയും കാസർകോട് സ്വദേശിയുമായ അബ്ദുൽ റാഷിദിനെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾ അഫ്ഗാനിസ്താനിലാണെന്നാണ് എൻ.െഎ.എയുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.