പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച യു​വാ​വി​നെ​തി​രെ കേസ്

പാ​റ​ശ്ശാ​ല: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കാ​ലം മു​ത​ല്‍ പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​വ​ന്ന യു​വാ​വി​നെ​തി​രെ പൊ​ഴി​യൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. സ്വ​കാ​ര്യ ഐ.​ടി.​ഐ​യി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന സ​മ​യം മു​ത​ല്‍ പെ​ണ്‍കു​ട്ടി​യെ വ്യാ​ജ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍കി നെ​യ്യാ​റ്റി​ന്‍ക​ര നെ​ല്ലി​മൂ​ട് സ്വ​ദേ​ശി ജി​ഷ്ണു ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.

പെ​ണ്‍കു​ട്ടി മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹി​ത​യാ​യ​തി​നു ശേ​ഷ​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി ലൈം​ഗി​കാ​തി​ക്ര​മം തു​ട​ർ​ന്നു. ഇ​ത​റി​ഞ്ഞ ഭ​ര്‍ത്താ​വ് യു​വ​തി​യെ ഉ​പേ​ക്ഷി​ച്ചു. ഇ​തി​നെ തു​ട​ര്‍ന്നാ​ണ് പ​രാ​തി ന​ല്‍കി​യ​ത്.

Tags:    
News Summary - Case of a young man who molested a minor girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.