കൊല്ലം: ട്രെയിനിൽ എഴുത്തുകാരിയെ അപമാനിച്ചെന്നാരോപിച്ച് റെയിൽവേ പൊലീസ് ചാർജ് ചെയ്ത കേസിലെ പ്രതികളായ ടി.ടി.ഇമാരെ കോടതി െവറുതെവിട്ടു. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉഷ നായരുടേതാണ് വിധി. 2012 ഫെബ്രുവരി 17നായിരുന്നു സംഭവം. കൊല്ലം ക്യു.എ.സി റോഡിൽ റെയിൽവേ ക്വാർട്ടേഴ്സിൽ ജാഫർ ഹുസൈൻ, തിരുവനന്തപുരം നേമം സ്വദേശി പ്രബോധ് ഭവനിൽ പ്രവീൺ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
തിരുവനന്തപുരം പ്ലാനിങ് ബോർഡിൽ ഓഫിസറായിരുന്ന എഴുത്തുകാരി ഓഫിസിൽനിന്ന് തിരികെ കൊല്ലത്തേക്ക് വരാനായി ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ കയറിയപ്പോഴായിരുന്നു അപമാനിക്കപ്പെട്ട സംഭവം. എ.സി കാബിനിൽ ചെന്നിരിക്കാനാവശ്യപ്പെട്ട് അശ്ലീല ആംഗ്യം കാണിച്ചെന്നും വിസ്സമ്മതിച്ചപ്പോൾ മാനസികമായി വിഷമിപ്പിച്ചെന്നും ഇതറിഞ്ഞ് പ്ലാറ്റ്ഫോമിലെത്തിയ അഭിഭാഷകനായ ഭർത്താവിനെ അധിക്ഷേപിച്ചെന്നുമാണ് കേസ്. റെയിൽവേ സൂപ്രണ്ടിെൻറ പ്രത്യേക ഉത്തരവ് പ്രകാരം ഡിവൈ.എസ്.പി ജെ. പ്രസാദാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ 15 സാക്ഷികളെയും 16 രേഖകളും ഹാജരാക്കി. പ്രത്യേക വനിത പ്രോസിക്യൂട്ടറാണ് കേസിൽ ഹാജരായത്. മതിയായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് റെയിൽവേ എഴുത്തുകാരിക്കെതിരെ നൽകിയ കേസും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.