പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തായ പൂജാരി‍യും അറസ്റ്റില്‍

ശൂരനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. കൊല്ലം പടിഞ്ഞാറേ കല്ലട സ്വദേശിയായ മുപ്പത്താറുകാരി, സുഹൃത്തും തിരുവല്ല നിരണം പടിഞ്ഞാറ്റംമുറിയില്‍ നിരണംപെട്ടി വീട്ടില്‍ അഭിലാഷ് എന്ന വിഷ്ണുനാരായണനു(40)മാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

ഇരുവരും വാടകക്ക് വീടെടുത്ത് താമസിക്കുന്ന സമയത്തായിരുന്നു പീഡനം. ഇക്കാര്യം പെണ്‍കുട്ടി അമ്മയെ ധരിപ്പിച്ചെങ്കിലും മറച്ചുവെച്ചു. വിവരമറിഞ്ഞെത്തിയ അമ്മൂമ്മ പിന്നീട് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയുടെ അമ്മ നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അഭിലാഷ്.

പെണ്‍കുട്ടിയുടെ അമ്മ ജ്യോതിഷസംബന്ധമായ ആവശ്യത്തിന് ഇയാളെ സമീപിക്കാറുണ്ടായിരുന്നു. ഈ ബന്ധം പിന്നീട് ഇരുവരെയും പ്രണയത്തിലെത്തിക്കുകയായിരുന്നു. ഇയാള്‍ തിരുവല്ലയിലെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും തിരുവല്ലയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

Tags:    
News Summary - Case of molestation of a minor girl, mother and friend arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.