കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ ബംഗളൂരു പൊലീസിന്റെ നടപടികൾ കർണാടക ഹൈകോടതി തടഞ്ഞു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത താജ് ഹോട്ടലിൽ യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചെന്ന കേസിലാണ് നടപടി.
2012ലാണ് സംഭവം നടന്നതെന്ന പരാതിയിൽ കസബ പൊലീസെടുത്ത കേസ് ബംഗളൂരുവിലെ ബിയാൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, 2016ലാണ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയതെന്നും, 12 കൊല്ലം കഴിഞ്ഞാണ് പരാതി നൽകിയതെന്നുമുള്ള കാര്യങ്ങൾ പരാതി കളവാണെന്ന് കാണിക്കുന്നെന്ന പ്രാഥമിക നിരീക്ഷണം നടത്തിയാണ് കോടതി വിധി.
ഹരജിയിൽ തീർപ്പുണ്ടാവുന്നത് വരെയാണ് കേസിലെ തുടർനടപടികൾ തടഞ്ഞത്. പരാതിക്കാരന്റെ വാദം കേൾക്കാൻ കേസ് 2025 ജനുവരി 17ന് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.