ഷുക്കൂർ വധം: കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച അഡ്വ. ഹരീന്ദ്രനെതിരെ കേസ്

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ച അഭിഭാഷകൻ ടി.പി. ഹരീന്ദ്രനെതിരെ കേസെടുത്തു. കേസിൽ പി. ജയരാജനെതിരായ കൊലക്കുറ്റം ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു ഹരീന്ദ്രന്റെ ആരോപണം. ലീഗിന്റെ അഭിഭാഷക സംഘടനയുടെ പരാതിയിലാണ് കേസ്.

പി. ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നാണ് ടി.പി. ഹരീന്ദ്രൻ ആരോപിച്ചത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നും ഹരീന്ദ്രൻ അവകാശപ്പെട്ടിരുന്നു.

എന്നാൽ, ടി.പി. ഹരീന്ദ്രന്റെ ആരോപണം തെറ്റാണെന്ന് ഷുക്കൂർ വധക്കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സുകുമാരൻ തന്നെ പറഞ്ഞിരുന്നു. ഒരുഘട്ടത്തിലും ഹരീന്ദ്രനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർക്കെതിരെ ശക്തമായി തന്നെ മുന്നോട്ടുപോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ, തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നുമാണ് ടി.പി. ഹരീന്ദ്രൻ പറഞ്ഞത്. 

Tags:    
News Summary - case registered against adv TP hareendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.