േകാട്ടയം: കന്യാസ്ത്രീ നൽകിയ പീഡനപരാതിയിൽ അറസ്റ്റിെൻറ നിഴലിലായ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കൽ രാജ്യം വിടാനുള്ള നീക്കങ്ങൾക്ക് തടയിട്ട് അന്വേഷണ സംഘം. ബിഷപ് രാജ്യം വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എമിഗ്രേഷൻ വിഭാഗത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി കത്ത് നൽകി. കേസിെൻറ വിവരങ്ങളും ബിഷപ്പിെൻറ വിവിധ ഫോേട്ടാകളും അടക്കമുള്ള വിവരങ്ങളാണ് കൈമാറിയത്. വത്തിക്കാനിലേക്ക് കടക്കാൻ ബിഷപ് ശ്രമിക്കുന്നതായുള്ള സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെയാണ് ജാഗ്രത നിർദേശം നൽകാൻ എമിഗ്രേഷൻ വിഭാഗത്തെ സമീപിച്ചത്.
തെളിവുശേഖരണത്തിെൻറ ഭാഗമായി ജലന്ധർ രൂപതയുെട കീഴിലുള്ള കണ്ണൂരിലെ പരിയാരം, പറവൂർ മഠങ്ങളിൽ എത്തി തെളിെവടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ബിഷപ് ഇവിടങ്ങളിൽ താമസിച്ചിട്ടുേണ്ടായെന്ന് അറിയാനാണിത്. മൂന്നു മഠങ്ങളാണ് ജലന്ധർ രൂപതക്ക് കീഴിൽ കേരളത്തിലുള്ളത്. ഇതിൽ കുറവിലങ്ങാടിന് സമീപത്തെ മഠത്തിൽ ബിഷപ് പലതവണ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റിടങ്ങളിൽ എത്തിയിട്ടില്ലെങ്കിൽ കുറവിലങ്ങാട് എത്തിയത് പീഡനലക്ഷ്യത്തോടെയാണെന്ന് തെളിയുമെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. കന്യാസ്ത്രീയുടെ കഴിഞ്ഞ രണ്ടുവർഷത്തെ ഫോൺ രേഖകൾ ലഭ്യമാക്കാൻ ടെലികോം ഒാപറേറ്റർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണ പുരോഗതി ൈവക്കം ഡിവൈ.എസ്.പി കെ. സുഭാഷ് ജില്ല പൊലീസ് മേധാവിക്ക് കൈമാറി. തെളിവ് ശേഖരണം പൂർത്തിയാകാനുണ്ടെന്നും ഇതിനുശേഷം ബിഷപ്പിെൻറ മൊഴിയെടുക്കുമെന്നും ജില്ല പൊലീസ് മേധാവി ഹരിശങ്കർ ‘മാധ്യമ’ത്തോട് പറഞ്ഞു. രഹസ്യമൊഴിയിലും പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നൽകിയതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. എന്നാൽ, വിശ്വാസികളുടെ വികാരം വ്രണപ്പെടാതിരിക്കാൻ ജാഗ്രത വേണമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം.
അതേ സമയം, ജലന്ധർ രൂപതയുടെ സൽപേര് വീണ്ടെടുക്കാൻ ഉപവസിച്ച് പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് രൂപത നേതൃത്വം രൂപതയിലെ വൈദികർക്കും കന്യാസ്ത്രീകൾക്കും സർക്കുലർ അയച്ചു. രൂപതക്കെതിരെ ഉയർന്ന ആരോപണങ്ങൾ സൽപേരിന് കളങ്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിൽനിന്ന് മറികടക്കാൻ വൈദിക ഇടപെടലിനായി പ്രാർഥിക്കണം. ബിഷപ്പിനു വേണ്ടിയും പ്രാർഥിക്കണമെന്ന് വികാരി ജനറാൾ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.