നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം -വി.ഡി.സതീശൻ

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിലെ അക്രമമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോഴും പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത് അത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും അക്രമികളെ അഭിനന്ദിക്കുകയാണെന്നും ഇനിയും തുടരണമെന്നുമാണ്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയായി ജീവന്‍രക്ഷാപ്രവര്‍ത്തനം. നൂറുകണക്കിന് പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്‌കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്പോ ട്രാവലറുകളില്‍ സി.പി.എം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് റോഡരുകില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.

മറൈന്‍ ഡ്രൈവില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ വന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാന്‍ സി.പി.എമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത തരത്തില്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാര്‍ക്കെതിരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള സി.പി.എമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരുകില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വാർത്ത സമ്മേളനത്തിന്റെ പൂർണ രൂപം:

നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം. കണ്ണൂരിലെ അക്രമമവുമായി ബന്ധപ്പെട്ട് പൊലീസ് വധശ്രമത്തിന് കേസെടുത്തപ്പോഴും പൊലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പറഞ്ഞത് അത് ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും അക്രമികളെ അഭിനന്ദിക്കുകയാണെന്നും ഇനിയും തുടരണമെന്നുമാണ്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയായി ജീവന്‍രക്ഷാപ്രവര്‍ത്തനം. നൂറുകണക്കിന് പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്‌കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നാലെയുള്ള ടെംമ്പോ ട്രാവലറുകളില്‍ സി.പി.എം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്. ഇവരാണ് റോഡരുകില്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നത്. മറൈന്‍ ഡ്രൈവില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ വന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പേപ്പട്ടിയെ പോലെയാണ് ഈ അക്രമിസംഘം തല്ലിച്ചതച്ചത്. ഞാന്‍ സി.പി.എമ്മുകാരനാണെന്ന് നിലവിളിച്ചിട്ടും എഴുന്നേറ്റ് നടക്കാന്‍ പറ്റാത്ത തരത്തില്‍ നിലത്തിട്ട് ചവിട്ടിക്കൂട്ടി. മുഖ്യമന്ത്രി നല്‍കിയ ധൈര്യമാണ് ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഒരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണ്. ഇപ്പോഴും മുഖ്യമന്ത്രി അക്രമത്തെ ന്യായീകരിക്കുകയാണ്. മന്ത്രിമാര്‍ക്കെതിരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള സി.പി.എമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്. മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരുകില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണം. ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം.

സജി ചെറിയാനെ പോലുള്ള വായ പോയ കോടാലികളെ ഇറക്കി പിണറായി വിജയന്‍ വായില്‍ തോന്നുന്നത് പറയിപ്പിക്കുകയാണ്. പറവൂരില്‍ വന്ന് പ്രതിപക്ഷ നേതാവിനെതിരെ മന്ത്രിമാരെക്കൊണ്ട് സംസാരിപ്പിച്ചു. നാട്ടുകാരുടെ ചെലവില്‍ പ്രതിപക്ഷത്തെ അധിക്ഷേപിക്കാനും രാഷ്ട്രീയം പറയാനും തെരഞ്ഞെടുപ്പ് പ്രചരണം നടത്താനുമാണ് നവകേരള സദസ് സംഘടിപ്പിച്ചിരിക്കുന്നത്. നാട്ടുകാരുടെ ചെലവില്‍ സ്‌റ്റേജ് കെട്ടിയാണ് മുഖ്യമന്ത്രി രാഷ്ട്രീയം പറയുന്നത്. ഒരു പണിയുമില്ലാതെയാണ് മന്ത്രിമാര്‍ 44 ദിവസവും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നത്. സംസ്ഥാനത്തെ ട്രഷറി പൂട്ടിയിട്ടും ധനമന്ത്രി അശ്ലീല നാടകത്തിന് പിന്നാലെ നടക്കുകയാണ്. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരും മന്ത്രിമാരും ഇല്ലാതെ ഭരണസിരാകേന്ദ്രം അനാഥമായി. കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റിയിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഈ നാടകം നടത്തുന്നത്. ഒരു നോട്ടീസ് പോലും കൊടുക്കാന്‍ പാടില്ലാത്ത അവസ്ഥയാണ്. ഇതെന്താ സ്റ്റാലിന്റെ റഷ്യയാണോ? ജനാധിപത്യ കേരളമാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. സ്റ്റാലിന്റെ കാലത്തെ റഷ്യയാക്കി കേരളത്തെ മാറ്റാന്‍ പിണറായി വിജയന്‍ ശ്രമിച്ചാല്‍ അതിനെതിരെ ജനങ്ങള്‍ ശക്തിയായി പ്രതിഷേധിക്കും.

ശബരിമല തീര്‍ത്ഥാടന കാലത്തെ തിരക്ക് ശ്രദ്ധിക്കാന്‍ പോലും സര്‍ക്കാരിന് സമയമില്ല. സര്‍ക്കാര്‍ തലത്തിലുള്ള യോഗം പോലും നടത്തിയിട്ടില്ല. ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല. എല്ലാ രംഗത്തുമുള്ള അനാസ്ഥയാണ് ശബരിമലയിലുമുള്ളത്.

സ്വന്തക്കാരെ മുഴുവന്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വ്യാജരേഖ ചമച്ച എസ്.എഫ്.ഐ വനിതാ നേതാവിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത്. റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടും കുറ്റവാളിക്കെതിരെ നടപടിയില്ല. ക്രിമിനലുകളായ സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തുകയാണ്. അതുകൊണ്ടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലും യുവഡോക്ടറുടെ ആത്മഹത്യയിലും ദുരൂഹതകള്‍ നിലനില്‍ക്കുന്നത്. ഡോ. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസങ്ങളിലും പൊലീസ് പറഞ്ഞത് വ്യത്യസ്ത കാര്യങ്ങളാണ്. ഒ.പി ചീട്ടിന്റെ പിന്നിലാണ് ആത്മഹത്യാ കുറിപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് നാല് പേജുള്ള കുറിപ്പുണ്ടെന്ന് പറഞ്ഞത്. പ്രതികളെയും കുറ്റവാളികളെയും രക്ഷാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതാണ് സംസ്ഥാനത്ത് നടക്കുന്നത്.

Tags:    
News Summary - Case should be filed against Pinarayi Vijayan -V D Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.