തിരുവനന്തപുരം: കേസ് രജിസ്റ്റർ ചെയ്തതു മുതൽ ചാർജ് ഷീറ്റ് സമർപ്പിച്ച്, വിധി വരെയു ള്ള വിവരങ്ങൾ തത്സമയം പരാതിക്കാരെൻറ മൊബൈൽ ഫോണിൽ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പൊലീസ് രൂപം നൽകി. കേസിെൻറ പുരോഗതി ഡിജിറ്റൽ മാർഗത്തിലൂടെ അറിയിക്കണമെന്ന പൊതുജനങ്ങളുടെ ആഗ്രഹമാണ് ഈ നടപടിയിലൂടെ പൂർത്തീകരിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ൈക്രം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റം നോഡൽ ഓഫിസറും ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജിയുമായ പി. പ്രകാശ്, സിസ്റ്റം അനലിസ്റ്റ് മാത്യു സൈമൺ എന്നിവരുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. ഈ സംവിധാനത്തിലൂടെ വിവരങ്ങൾ ലഭിക്കുന്നതിനായി പരാതി നൽകുമ്പോൾ തന്നെ മൊബൈൽ നമ്പർ കൂടി ലഭ്യമാക്കിയിരിക്കണം. സന്ദേശങ്ങൾ ലഭിക്കാത്തവർ സംസ്ഥാന പൊലീസ് മേധാവിയുടെ കൺേട്രാൾ റൂമിൽ (0471 2722500) ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.