തിരുവനന്തപുരം: പരിശോധന കർശനമാക്കിയതോടെ മാസ്ക് ധരിക്കാത്തതിൽ മുതൽ സമ്പർക്ക വിലക്ക് ലംഘിച്ചതിൽ വരെ കേസുകളും പിഴയും കുതിച്ചുയർന്നതായി കണക്കുകൾ. മേയിൽ 2.60 ലക്ഷം പേർക്കാണ് മാസ്ക് ധരിക്കാത്തതിന് പിഴ കിട്ടിയതെങ്കിൽ ജൂണിൽ ഇത് മൂന്ന് ലക്ഷമായി.
ജൂലൈയിലാകെട്ട 4.34 ലക്ഷവും. ഇൗ ഇനത്തിൽ മാത്രം 55 കോടി രൂപയാണ് ഖജനാവിലെത്തിയത്. മറ്റ് കുറ്റങ്ങൾ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥെൻറ മനോധർമമനുസരിച്ച് പിഴ കൂടുകയും കുറയുകയും ചെയ്യും. പല കുറ്റങ്ങൾക്കും 1000 മുതല്‍ 3000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. ഇതുമൂലം മാസ്ക് ലംഘനമൊഴികെ മറ്റ് കുറ്റങ്ങളിൽ ആകെ എത്ര കിട്ടിയെന്നത് സംബന്ധിച്ച കൃത്യമായ തുക ലഭ്യമല്ല. 'കോവിഡ് മാനദണ്ഡ ലംഘന'മെന്ന നിലയിലാണ് പെറ്റിയെഴുതുന്നത്.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിന് മേയിൽ സംസ്ഥാനത്താകെ 80964 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ജൂണിൽ 1.38 ലക്ഷമായും ജൂലൈയിൽ 2.20 ലക്ഷമായും വർധിച്ചു. മാത്രമല്ല ലംഘനങ്ങൾക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി. മേയിൽ 33664 പേരായിരുന്നെങ്കിൽ ജൂണിൽ അറസ്റ്റിലായത് 46,691 പേരാണ്. ജൂലൈയിലാകെട്ട 46,560ഉം.
നിർദേശം പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് 40195 പേർക്കാണ് മേയിൽ പിടിവീണത്. ജൂണിലിത് 80296ഉം ജൂലൈയിൽ 94609ഉം. സമ്പർക്ക വിലക്ക് ലംഘിച്ചതിന് മേയിലെ 1333ൽനിന്ന് ജൂലൈയിലേക്കെത്തുേമ്പാൾ 2959 ആയാണ് കേസുകൾ കൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.