കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട ഹരജി ൈഹകോടതി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
കേസ് അേന്വഷിച്ച സി.ബി.ഐ സംഘത്തിന് പ്രോസിക്യൂഷൻ അനുമതി നൽകാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, കോർപറേഷൻ മുൻ എം.ഡി കെ.എ. രതീഷ് എന്നിവരടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാനായി സംസ്ഥാന സർക്കാറിെൻറ പ്രോസിക്യൂഷൻ അനുമതിക്ക് സി.ബി.ഐ അപേക്ഷ നൽകിയെങ്കിലും വ്യവസായ സെക്രട്ടറി 2020 ഒക്ടോബർ 15ന് നിരസിെച്ചന്നാണ് ഹരജിയിലെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.