ന്യൂഡൽഹി: കശുവണ്ടി വികസന കോർപറേഷനിലെ അഴിമതിക്കേസിൽ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരന് സുപ്രീംകോടതിയിൽ തിരിച്ചടി. തങ്ങൾക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരൻ, കോർപറേഷൻ മുൻ എം.ഡി കെ.എ. രതീഷ് എന്നിവർ നൽകിയ അപ്പീൽ കോടതി തള്ളി. ഇരുവർക്കുമെതിരായ കേസിൽ ക്രിമിനൽ നടപടി ചട്ടം 197 പ്രകാരമുള്ള വിചാരണക്ക് അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും ഇതിൽ ക്രമക്കേടുണ്ടെന്ന് തെളിയിക്കാനാവശ്യമായ രേഖകൾ സി.ബി.ഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ വിചാരണക്ക് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവ് ഹൈകോടതി റദ്ദാക്കി. ഇതു ചോദ്യം ചെയ്താണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരായ അഴിമതി കേസുകളിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരം വിചാരണക്ക് അനുമതി വേണ്ടെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.