ജാതീയ അധിക്ഷേപ കേസ്: സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കൊച്ചി: ജാതീയ അധിക്ഷേപ കേസിൽ സാബു എം ജേക്കബ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് അടക്കം ആറു പേർ ഹൈകോടതിയെ സമീപിച്ചത്. കേസിൽ വിശദമായ വാദം ബുധനാഴ്ച കേൾക്കുമെന്ന് ജസ്റ്റീസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ​ബെഞ്ച് അറിയിച്ചു.

ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരായ പരാതിയിൽ കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ മൊഴി പൊലീസ് നേരത്തെ രേഖപെടുത്തിയിരുന്നു. പുത്തന്‍കുരിശ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത് .കൂടുതൽ സാക്ഷികളെ എംഎല്‍എ നിർദേശിച്ചതായും ഇവരിൽ നിന്നും മൊഴി എടുത്ത ശേഷമാകും പ്രതികളുടെ ചോദ്യം ചെയ്യലെന്നും പൊലീസ് വ്യക്തമാക്കി.എംഎൽഎയുടെ പരാതിയിൽ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി ,പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

ഐക്കരനാട് കൃഷിഭവൻ നടത്തിയ കർഷക ദിനത്തിൽ ഉദ്ഘാടകനായെത്തിയ എംഎൽഎ യെ ജാതിയമായി അപമാനിച്ചുവെന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഡീന ദീപകാണ് രണ്ടാം പ്രതി. പാർട്ടി നിലപാടാണ് ബഹിഷ്കരണത്തിനുള്ള കാരണം എന്നാണ് സാബു എം ജേക്കബ് പറയുന്നു.സാബു എം ജേക്കബിന്‍റേത് ബാലിസമായ നിലപാട് എന്നും സമൂഹ വിലക്ക് ഏർപ്പെടുത്തുന്ന പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് എടുക്കണമെന്നാണ് ശ്രീനിജന്‍ എംഎൽഎയുടെ ആവശ്യം.

പിവി ശ്രീനിജിൻ എംഎൽഎയ്ക്ക് എതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്ന ഹൈകോടതി ജഡ്ജി പിൻമാറിയിരുന്നു. സാബു എം ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ പിൻമാറിയത്. കേസ് ഇന്ന്  രാവിലെ പരിഗണിച്ചപ്പോൾ പിൻമാറുകയാണെന്ന് ജഡ്ജ് അറിയിക്കുകയായിരുന്നു. ഹർജിക്കാരന്‍റെ അഭിഭാഷകന്‍റെ ആവശ്യപ്രകാരമായിരുന്നു നടപടി. തുടന്നാണ് മറ്റൊരു ബ‌ഞ്ച് പരിഗണിച്ചത്.

Tags:    
News Summary - Caste Abuse Case: Court not to arrest Sabu M Jacob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.