അഗളി: അട്ടപ്പാടി പുതൂർ ആലാമരെത്ത ശ്മശാനം പൊതുശ്മശാനമാക്കാൻ സംസ്ഥാന എസ്.സി-എസ്.ടി ഗോത്രവർഗ കമീഷൻ ഉത്തരവിട്ടു. അയിത്തം കൽപിച്ച് മൃതദേഹങ്ങൾ അടക്കുന്നത് വിലക്കിയെന്ന പരാതിയിൽ കമീഷൻ സന്ദർശനം നടത്തി തെളിവെടുത്തു.
അന്വേഷണത്തിൽ പരാതിക്കാർ ഉന്നയിക്കുന്ന കാര്യങ്ങൾ സത്യമാണെന്നും 70 വർഷമായി ഉപയോഗിച്ചുവരുന്ന പൊതുശ്മശാനമാണ് ഇതെന്നും ബോധ്യപ്പെട്ടതായി കമീഷൻ വ്യക്തമാക്കി.
ഇതിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കാൻ സബ് കലക്ടർക്കും െപാലീസിനും നിർദേശം നൽകി. സംഭവത്തിൽ ചട്ടവിരുദ്ധമായി പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് താക്കീത് നൽകി.
പഞ്ചായത്ത് രേഖകളിൽ ശ്മശാനം ഉൾപ്പെടുത്തി പൊതു ശ്മശാനം എന്ന് ബോർഡ് വെക്കാനും കമീഷൻ നിർദേശിച്ചു. സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോജി, അംഗങ്ങളായ എസ്. അജയകുമാർ, അഡ്വ. സൗമ്യ സോമൻ, തഹസിൽദാർ എ.എൻ. മുഹമ്മദ് റാഫി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.