ജേക്കബ് തോമസിനെതിരെ സി.ബി.ഐ; പിന്തുണച്ച് സർക്കാർ

കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ സി.ബി.ഐയുടെ സത്യവാങ്മൂലം. അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയകേസില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ തയാറാണെന്ന് സി.ബി.ഐ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസന്വേഷിക്കാൻ ഉത്തരവിടണമെന്ന ആവശ്യവും സി.ബി.ഐ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സ്വന്തം താല്‍പര്യ സംരക്ഷണത്തിന് ഉദ്യോഗസ്ഥന്‍ അവധിയെടുത്തത് ഗുരുതരമായ തെറ്റാണെന്നും അതുകൊണ്ട് തന്നെ ഇത് സി.ബി.ഐ പോലൊരു ഉന്നത ഏജന്‍സി അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും ആയിരുന്നു സി.ബി.ഐ വാദം.

എന്നാല്‍ കേസില്‍ സി.ബി.ഐ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. സ്വകാര്യ സ്ഥാപനത്തിൽ പഠിപ്പിക്കാൻ പോയ സംഭവം അന്വേഷിച്ച് കഴിഞ്ഞ സംഭവമാണെന്നും ഇക്കാര്യം വീണ്ടും അന്വേഷിക്കുന്നത് എന്തിനാണെന്നും സർക്കാർ ചോദിച്ചു. സ്ഥാപനത്തിൽ നിന്നും കൈപ്പറ്റിയ തുക ജേക്കബ് തോമസ് തിരിച്ചടിച്ചിട്ടുമുണ്ട്. കോടതി ഫയലില്‍ പോലും സ്വീകരിക്കാത്ത കേസില്‍ അന്വേഷണത്തിന് തയാറാണെന്ന് സത്യവാങ്മൂലം നല്‍കിയത് സംശയാസ്പദമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസിൽ എ.ജി ഹാജരാകുമെന്നും ഇതിനായി കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു.

മാറാട്, ടി.പി ചന്ദ്രശേഖരന്‍ വധം തുടങ്ങിയ കേസുകള്‍ ഏറ്റെടുക്കാന്‍ മടിച്ച സി.ബി.ഐ ഇക്കാര്യത്തില്‍ അന്വേഷിക്കാൻ തയാറായി മുന്നോട്ട് വന്നതില്‍ അസ്വാഭാവികതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.

ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് പരാതി നല്‍കിയതിനെയും സി.ബി.ഐ വിമര്‍ശിച്ചു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കത്തയച്ചതും കത്ത് മാധ്യമങ്ങൾക്ക് നൽകിയത് ശരിയായില്ലെന്നും സി.ബി.ഐ പറഞ്ഞു.

Tags:    
News Summary - cbi against vigilance director jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.