പെരിയ കേസ്​: സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്​

ന്യൂ​ഡ​ല്‍ഹി: സി.​പി.​എ​മ്മു​കാ​ര്‍ പ്ര​തി​ക​ളാ​യ കാ​സ​ര്‍കോ​ട്​ പെ​രി​യ​യി​ലെ യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല്ല​പ്പെ​ട്ട കേ​സ് സി.​ബി.​ഐ​ക്ക് വി​ട്ട കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. സം​സ്ഥാ​ന സ​ര്‍ക്കാ​റി​െൻറ സ്​​റ്റാ​ന്‍ഡി​ങ്​ കോ​ൺ​സ​ൽ സ​മ​ര്‍പ്പി​ച്ച അ​പ്പീ​ലി​ലെ പി​ഴ​വു​ക​ള്‍ തി​രു​ത്താ​ന്‍ സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി നി​ര്‍ദേ​ശം ന​ല്‍കി.

2017 ഫെ​ബ്രു​വ​രി 17ന് ​സി.​പി.​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​യ്യ​ങ്കാ​വ് വീ​ട്ടി​ല്‍ പീ​താം​ബ​ര​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്ര​മി​ക​ള്‍ ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും ത​ട​ഞ്ഞു​നി​ര്‍ത്തി വെ​ട്ടി​ക്കൊ​ന്ന കേ​സി​ലാ​ണ് കേ​ര​ള സ​ര്‍ക്കാ​റി​െൻറ അ​പ്പീ​ല്‍.

കേ​സി​ല്‍ 14 പ്ര​തി​ക​ളാ​ണു​ള്ള​ത്. കേ​ര​ള പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച കേ​സി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ഹൈ​കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ബോ​ധി​പ്പി​ച്ചു. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല സി.​ബി.​ഐ​ക്ക് വി​ട്ട് പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ല്‍ സി.​ബി.​ഐ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​നൊ​പ്പം ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ര്‍ട്ടും പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ കോ​ട​തി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഹൈ​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.