കൊച്ചി: 38 ലക്ഷം രൂപയുടെ ഭക്ഷ്യോല്പന്നങ്ങള് കരിഞ്ചന്തയില്‍ വില്പന നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ മൂന്ന് ജില്ലയിലെ ഗോഡൗണുകളിലടക്കം സി.ബി.ഐ റെയ്ഡ്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ എഫ്.സി.ഐ ഗോഡൗണുകളിലും വയനാട്ടിലെ എഫ്.സി.ഐ മാനേജറുടെയും അസി.മാനേജറുടെയും വീടുകളിലുമാണ് സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്പെക്ടര്‍മാരായ ഇമ്മാനുവല്‍ ഏഞ്ചല്‍, അബ്ദുല്‍ അസീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍ പരിശോധന നടത്തിയത്.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ച സി.ബി.ഐ രണ്ട് എഫ്.സി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ഐ വയനാട് മീനങ്ങാടി ഡിപ്പോയിലെ മാനേജര്‍ രാമകൃഷ്ണന്, അസി.മാനേജര്‍ പി.ഗിരീശന് എന്നിവര്‍ക്കെതിരെയാണ് കേസ്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെ ഇരുവരും ചേര്‍ന്ന് അരിയും ഗോതമ്പും ഉള്‍പ്പെടെ 38,79,681 രൂപയുടെ 2,399 ചാക്ക് ഭക്ഷ്യവസ്തുക്കള്‍ കരിഞ്ചന്തയില്‍ വിറ്റുവെന്നാണ് ആരോപണം.
സി.ബി.ഐക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 18ന് മീനങ്ങാടി ഡിപ്പോയില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് വ്യാഴാഴ്ചത്തെ റെയ്ഡ്.
ഗൂഢാേലാചന, ചതി, വിശ്വാസവഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ ജില്ലകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് സി.ബി.ഐ സംഘം പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.