ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സുപ്രീംകോടതിയിൽ നിലപാടറിയിച്ച് സി.ബി.ഐ. പി.എൽ ജേക്കബ് എന്നയാൾ നൽകിയ ഹരജിയിൽ സി.ബി.ഐ കൊച്ചി യൂനിറ്റിലെ എസ്.പിയായ എ. ഷിയാസ് ആണ് നിലപാടറിയിച്ചത്.
രമേശ് ചെന്നിത്തല, വി.എസ് ശിവകുമാർ, കെ. ബാബു, ജോസ് കെ. മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. തുടർന്ന് സി.ബി.ഐ നിലപാട് സുപ്രീംകോടതി തേടുകയായിരുന്നു.
2014ൽ ബിജു രമേശ് നടത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഹരജി നൽകിയിരുന്നത്. കെ.എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്നാണ് ആരോപണമെന്നും സി.ബി.ഐ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ സി.ബി.ഐ നിലപാടറിയിച്ചത് പതിറ്റാണ്ട് മുമ്പ് അവസാനിച്ച വിഷയത്തിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. ഗോവിന്ദൻ. പിണറായി വിജയൻ കെ.എം മാണിക്കെതിരായ അന്വേഷണം തടയാൻ ഇടപെട്ടെന്ന ആരോപണം ഉണ്ടെന്നാണ് സി.ബി.ഐ അറിയിച്ചതെന്ന് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു എം.വി ഗോവിന്ദന്‍റെ പ്രതികരണം. ഇത് വീണ്ടും കുത്തിപ്പൊക്കാൻ നോക്കുന്നത് ആർ.എസ്.എസിന്‍റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.