ഹൈബി ഈഡനെതിരായ സോളാർ പീഡന കേസിൽ തെളിവില്ലെന്ന് സി.ബി.ഐ; കേസ് അവസാനിപ്പിക്കുന്നു

കൊച്ചി: കോൺഗ്രസ് നേതാവ് ഹൈബി ഈഡനെതിരായ സോളാർ പീഡന കേസ് സി.ബി.ഐ അവസാനിപ്പിക്കുന്നു. തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. തെളിവ് നൽകാൻ പരാതിക്കാരിക്ക് സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരാണ് കേസ് സി.ബി.ഐയെ ഏൽപ്പിച്ചത്.

സി.ബി.ഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യ കേസിന്‍റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. പരാതിക്കാരിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോർട്ടില്‍ പറയുന്നു. എം.എൽ.എ ഹോസ്റ്റലിൽ പരാതിക്കാരിയുമായി സി.ബി.ഐ നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു.

സോളാർ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എം.എൽ.എ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയത്. കേരള പൊലീസിന്‍റെ പ്രത്യേക സംഘത്തിനും ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവ് കണ്ടെത്താനായിരുന്നില്ല.

അതേസമയം, മറ്റ് കേസുകളിൽ അന്വേഷണം തുടരുമെന്നും സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - CBI says that there is no evidence in Solar harassment case against Hibi Eden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.