ജിഷ്ണു പ്രണോയിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് അമ്മ

കോഴിക്കോട്: പമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് അമ്മ മഹിജ. നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. പരാതികള്‍ നല്‍കിയിട്ടും ഇന്നുവരെ പരിഹാരമൊന്നും ഉണ്ടായിട്ടില്ല. സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കും. പരിഹാരം ഉണ്ടായിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മഹിജ അറിയിച്ചു. ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരം ചെയ്തതി​​​െൻറ വൈരാഗ്യം മൂലമാണ് കേസ് അട്ടിമറിച്ചവര്‍ക്ക് എതിരെ നടപടിയെടുക്കാത്തതെന്നും അവര്‍ ആരോപിച്ചു.

മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ കാണാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ജിഷ്ണുവി​​​െൻറ അമ്മ മഹിജ അടക്കമുള്ളവരെ പൊലീസ് മര്‍ദിക്കുകയും തുടര്‍ന്ന് നിരാഹാര സമരത്തിലേക്ക് പോവുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്ന് പിന്നീട് കുടുംബം ആരോപിച്ചിരുന്നു.
 

Tags:    
News Summary - CBI should probe jishnu case -mahija

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.