കൊച്ചി: കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.െഎ പ്രാഥമിക അന്വേഷണം തുടങ്ങി. നേരത്തേ അന്വേഷിച്ചിരുന്ന ചാലക്കുടി സി.െഎയിൽനിന്ന് ഫയലുകൾ ഏറ്റുവാങ്ങിയാണ് സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിലെ സി.ബി.െഎ ഒാഫിസിലെത്തിച്ച കേസ് ഡയറിയും ഫോറൻസിക് പരിശോധന റിപ്പോർട്ടുകളുമാണ് ആദ്യം പരിശോധിക്കുക. കേസ് രേഖകൾ തിരുവനന്തപുരത്തെത്തിച്ച ശേഷമാവും അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിക്കുകയെന്ന് സി.ബി.െഎ അധികൃതർ വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ പഠിച്ചശേഷമാവും എഫ്.െഎ.ആർ സമർപ്പിക്കുക. സി.ബി.െഎയുടെ ക്രൈം യൂനിറ്റായ തിരുവനന്തപുരം ഒാഫിസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെങ്കിലും എഫ്.െഎ.ആർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാവും സമർപ്പിക്കുക. എഫ്.െഎ.ആർ നൽകിയശേഷം മണിയുടെ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും മൊഴിയെടുക്കും.
2016 മാർച്ച് ആറിനാണ് മണിയെ ചാലക്കുടിയിലെ വീടിന് സമീപത്തെ ഒഴിവുകാല വസതിയായ പാഡിയിൽ അവശനിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. അന്വേഷണം നടത്തിയ ചാലക്കുടി പൊലീസ് രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽെച്ചന്നുള്ള മരണം എന്നീ സാധ്യതകളാണ് പരിശോധിച്ചത്. എന്നാൽ, മരണത്തിലേക്ക് നയിച്ചത് ശരീരത്തിൽ അമിതതോതിൽ വിഷമദ്യം (മീതൈൽ ആൽക്കഹോൾ പോയിസനിങ്) കടന്നതുമൂലമാണെന്നാണ് കണ്ടെത്തിയത്. എന്നാൽ, വിഷമദ്യം എങ്ങനെയാണ് ശരീരത്തിൽ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. പലതവണ വിസമ്മതിച്ച ശേഷം ഹൈകോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് സി.ബി.െഎ കേസ് ഏറ്റെടുത്തത്. മണിയുടെ ഭാര്യ നിമ്മിയുടെയും സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണെൻറയും ഹരജികൾ പരിഗണിച്ചായിരുന്നു ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.