കൊച്ചി: നടൻ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി. ഒരുമാസത്തിനകം കേസ് ഏറ്റെടുക്കണമെന്ന് കോടതി സി.ബി.ഐയോട് നിർദേശിച്ചു. മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നൽകിയ ഹരജിയിലാണ് കോടതി വിധി. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് രാമകൃഷ്ണൻ ഹൈകോടതിയെ സമീപിച്ചത്.
എന്നാൽ മുമ്പ് ഈ വിഷയത്തിൽ കോടതി സി.ബി.ഐയോട് വിശദീകരണം ചോദിച്ചപ്പോൾ കേസ് ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. രാസപരിശോധനകൾ ഉൾപ്പെടെ വിശദമായ അന്വേഷണം നടന്നിട്ടുണ്ടെന്നും ഇനി കേസ് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു സി.ബി.ഐ നിലപാട്. കേസുകളുടെ ബാഹുല്യമുണ്ടെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.