പ​യ്യ​ന്നൂ​ര്‍ ഹ​ക്കീം വ​ധം: തെ​ളി​വ് ന​ശി​പ്പി​ച്ച് അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ച​​​ു​വി​ടാ​ന്‍ ശ്ര​മി​ച്ച​താ​യി സി.​ബി.​​െഎ

കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന തെക്കെമമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ നശിപ്പിച്ച്  അന്വേഷണം വഴിതിരിച്ചുവിടാന്‍  ശ്രമം നടന്നതായി സി.ബി.ഐ. റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് നാല്  പ്രതികളെ ഹാജരാക്കിയതിനൊപ്പം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്  കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. ഹക്കീമിനെ കൊലപ്പെടുത്തിയതിനുപിന്നാലെ, പുതുതായി പണിതുകൊണ്ടിരുന്ന മദ്റസ കെട്ടിടത്തിെൻറ വരവുചെലവ് അടങ്ങിയ രേഖകള്‍, പള്ളി ജമാഅത്ത് കമ്മിറ്റിയുടെ വരവുചെലവ് കണക്ക്, ചിട്ടിപ്പിരിവ് രേഖകള്‍ എന്നിവയാണ് നശിപ്പിച്ചത്. ഇവ നശിപ്പിച്ച്  പ്രതികള്‍ അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചതെന്ന് സി.ബി.ഐ ഇന്‍സ്പെക്ടര്‍ ജെ. ഡാര്‍വിന്‍ നല്‍കിയ  റിപ്പോര്‍ട്ടില്‍ പറയുന്നു.

റിമാൻഡ് കാലാവധി അവസാനിച്ചതിെനത്തുടര്‍ന്ന്  കൊറ്റി ജുനി വില്ല കിഴക്കേപുരയില്‍ കെ.പി. അബ്്ദുല്‍ നാസര്‍ (53), കൊറ്റി  ഏലാട്ടവീട്ടില്‍ കെ. അബ്ദുസ്സലാം (72), കൊറ്റി ആര്യംപുറത്ത് ഫാസില്‍  മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പഞ്ചനക്കാട് ഇ.എം.എസ്  മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ.പി. മുഹമ്മദ് റഫീഖ്  (43)എന്നിവരെയാണ് ബുധനാഴ്ച ഹാജരാക്കിയത്. ഇവരെ മജിസ്ട്രേറ്റ്  എസ്. അജിത് കുമാര്‍ മേയ് മൂന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍  റിമാൻഡ് ചെയ്തു. 2014 ഫെബ്രുവരി 10ന് പുലർച്ചയാണ് കൊറ്റി  ജുമാമസ്ജിദുമായി ബന്ധപ്പെട്ട് പിരിവുകള്‍ നടത്തിയിരുന്ന ഹക്കീമിെൻറ  മൃതദേഹം പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞനിലയില്‍ കെണ്ടത്തിയത്.
 
ഹക്കീമിെൻറ ഫോണിെൻറ അവശിഷ്ടങ്ങളും മുളകുപൊടി വിതറിയനിലയില്‍  ഷര്‍ട്ടും ബനിയനും സമീപത്തുനിന്ന് കെണ്ടത്തിയിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട വരവുെചലവ് കണക്കുകളില്‍ കൃത്രിമം നടക്കുന്നതായി ഹക്കീം പലരോടും പറഞ്ഞിരുന്നു. മൃതദേഹം കെണ്ടത്തുന്നതിന്  തൊട്ടുതലേന്ന് മദ്റസ നിര്‍മാണവുമായി  ബന്ധപ്പെട്ട് രാത്രി 11.30വരെ യോഗം നടന്നിരുന്നു. ഇതിൽ പങ്കെടുത്ത ഹക്കീം ഒന്നാം പ്രതിയായ നാസറിനെതിരെ ആരോപണം  ഉന്നയിച്ചതായാണ് സി.ബി.ഐയുടെ കെണ്ടത്തല്‍. ഹക്കീമില്‍നിന്ന് പള്ളിയുമായി  ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ വന്നതോടെ അദ്ദേഹത്തെ ഏതുവിധേനയും നിശ്ശബ്ദനാക്കണമെന്ന് പ്രതികൾ  തീരുമാനിക്കുകയായിരുന്നത്രേ. സംഭവദിവസം പുലര്‍ച്ച 3.30ന് നാലാം പ്രതി മുഹമ്മദ് റഫീഖ്  പള്ളിയിലെത്തിയതായി സി.ബി.ഐ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാള്‍ മറ്റ്  പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും മൃതദേഹം  കത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചതായുമാണ് സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കൊല നടത്തിയത് ആരെല്ലാം  ചേര്‍ന്നാണെന്ന് റിപ്പോര്‍ട്ടിലില്ല. കേസില്‍ കൂടുതല്‍ പേര്‍  ഉള്‍പ്പെെട്ടന്ന വിവരെത്തത്തുടര്‍ന്ന് സി.ബി.ഐ അന്വേഷണം  ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - cbi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.