ജിപ്സം വിൽപനയിൽ അഴിമതി: ഫാക്​ട്​ മുൻ സി.എം.ഡിയെ ചോദ്യം ചെയ്​തു

കൊ​ച്ചി: പൊ​തു​മേ​ഖ​ല വ​ളം നി​ർ​മാ​ണ​ശാ​ല​യാ​യ എ​ഫ്.​എ.​സി.​ടി​യി​ലെ ജി​പ്​​സം വി​ൽ​പ​ന​യി​ലെ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ സി.​എം.​ഡി​യെ സി.​ബി.​െ​എ ചോ​ദ്യം ചെ​യ്​​തു. മു​ൻ സി.​എം.​ഡി ജ​യ്​​വീ​ർ ശ്രീ​വാ​സ്​​ത​വ​യെ​യാ​ണ്​ സി.​ബി.​െ​എ കൊ​ച്ചി യൂ​നി​റ്റ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ഹ​രി ഒാം ​പ്ര​കാ​ശി​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്​​ത​ത്. മും​ബൈ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ നോ​ട്ടീ​സ്​ അ​യ​ച്ചു​വ​രു​ത്തി​യാ​ണ്​ സി.​ബി.​െ​എ​യു​ടെ കൊ​ച്ചി ഒാ​ഫി​സി​ൽ ചോ​ദ്യം ചെ​യ്​​ത​ത്. കൃ​ത്രി​മം ന​ട​ന്ന കാ​ല​യ​ള​വി​ലെ ഇ​ട​പാ​ടു​ക​ൾ​ക്ക്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ ആ​രാ​ണ്, കൃ​ത്രി​മം ന​ട​ത്താ​ൻ പു​റ​ത്തു​നി​ന്ന്​ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ സി.​ബി.​െ​എ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. 

സ്വ​കാ​ര്യ​ക​മ്പ​നി​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി വി​ല​കു​റ​ച്ച് ജി​പ്സം വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ സി.​ബി.​െ​എ​യു​ടെ ന​ട​പ​ടി. ജ​യ്​​വീ​ർ ശ്രീ​വാ​സ്​​ത​വ അ​ട​ക്കം ഫാ​ക്​​ടി​​​​െൻറ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ മാ​സ​ങ്ങ​ൾ​ക്കു​മു​േ​മ്പ സി.​ബി.​െ​എ കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ​മ​റ്റ്​ പ്ര​തി​ക​ളെ സി.​ബി.​െ​എ നേ​ര​ത്തേ ചോ​ദ്യം ചെ​യ്​​തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​യ​താ​യി ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ഹ​രി ഒാം ​പ്ര​കാ​ശ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. നേ​ര​ത്തേ, 15ന്​ ​ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച്​ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ന്ന്​ അ​േ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള​ത്തി​ന്​ പു​റ​ത്താ​യ​തി​നാ​ൽ ചോ​ദ്യം ചെ​യ്യ​ൽ വ്യാ​ഴാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. 

ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യ എ​ൻ.​എ​സ്.​എ​സ്​ ൈപ്ര​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​മാ​യാ​ണ്​ ഫാ​ക്ട് അ​ധി​കൃ​ത​ർ ജി​പ്സം വി​ൽ​പ​ന​ക്ക് ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്. ട​ണ്ണി​ന് 600 മു​ത​ൽ 2200 രൂ​പ വ​രെ നി​ര​ക്കി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ജി​പ്സം എ​ൻ.​എ​സ്.​എ​സ്​ ക​മ്പ​നി​യു​മാ​യു​ണ്ടാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ത്തു​ട​ർ​ന്ന് കേ​വ​ലം 130 രൂ​പ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് സി.​ബി.​ഐ ക​ണ്ടെ​ത്ത​ൽ. പ്ര​തി​ക​ളു​ടെ ഈ ​ന​ട​പ​ടി​യി​ലൂ​ടെ എ​ട്ട് കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ക​രാ​ർ ഏ​റ്റെ​ടു​ത്ത എ​ൻ.​എ​സ്.​എ​സ്​ ക​മ്പ​നി പി​ന്നീ​ട് ക​രാ​ർ വ്യ​വ​സ്​​ഥ​ക​ൾ പാ​ലി​ച്ചി​ല്ലെ​ന്നും സി.​ബി.​ഐ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.