കൊച്ചി: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന പയ്യന്നൂര്‍ തെക്കേ മമ്പലത്തെ അബ്ദുല്‍ ഹക്കീമിനെ കൊലപ്പെടുത്തിയ കേസില്‍ നാലുപ്രതികളെ ശാസ്ത്രീയ പരിശോധന നടത്താൻ സി.ബി.െഎക്ക് കോടതി അനുമതി. കൊറ്റി കുനി വില്ല കിഴക്കേപുരയില്‍ കെ.പി. അബ്ദുല്‍ നാസര്‍ (53), കൊറ്റി ഏലാട്ടുവീട്ടില് അബ്ദുല്‍ സലാം (72), കൊറ്റി ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പയ്യന്നൂര്‍ പഞ്ചനക്കാട് ഇ.എം.എസ് മന്ദിരത്തിന് സമീപം മഹ്മൂദ് മന്‍സിലില്‍ എ.പി. മുഹമ്മദ് റഫീഖ് (43) എന്നിവരെ ശാസ്ത്രീയ പരിശോധന നടത്താനാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. അജിത് കുമാർ അനുമതി നൽകിയത്.
നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങിയ മുഴുവൻ ശാസ്ത്രീയ പരിശോധനയും നടത്തും. പരിശോധന എവിടെ, എന്ന് തുടങ്ങിയ കാര്യങ്ങൾ സി.ബി.െഎയാവും തീരുമാനിക്കുക. നാലു പേരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് സി.ബി.െഎ പുതുവഴി തേടിയത്. പലതവണ കസ്റ്റഡിയിൽ ചോദ്യം ചെയ്തെങ്കിലും ആക്രമണരീതി, ആക്രമണത്തിൽ പെങ്കടുത്തവർ, കൊലപാതകം നടത്തിയതാര് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ സൂചന ലഭിച്ചിരുന്നില്ല.
മൃതദേഹം 2014 ഫെബ്രുവരി 10ന് പുലർച്ചെയാണ് പള്ളിപ്പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഫോണിെൻറ അവശിഷ്ടങ്ങളും മുളകുപൊടി വിതറിയ നിലയില്‍ ഷര്‍ട്ടും ബനിയനും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് സ്ഥിരീകരിച്ചത്. ഒന്നാം പ്രതി അബ്ദുല്‍ നാസര്‍ പള്ളിയോട് ചേര്‍ന്നുള്ള മദ്റസ നിര്‍മാണ കമ്മിറ്റി ചെയര്‍മാനായിരുന്നു. രണ്ടും മൂന്നും പ്രതികള്‍ പള്ളിയുടെ അന്നത്തെ പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു. നാലാം പ്രതി നിര്‍മാണപ്രവര്‍ത്തനത്തിന് മണല്‍ പള്ളിയിലേക്ക് എത്തിച്ചിരുന്ന ആളാണ്. ചിട്ടി പിരിവ് വഴി കിട്ടിയിരുന്ന പണം കമ്മിറ്റിയിലെ ചിലര്‍ വാങ്ങി തിരിച്ചുനൽകിയില്ലെന്നും മദ്റസ നിര്‍മാണത്തിൽ തിരിമറി നടത്തിയിരുന്നെന്നും ഇവ ഹക്കീം വെളിപ്പെടുത്തുമെന്ന ഭയത്താൽ കൊല നടത്തിയതാണെന്നുമാണ് സി.ബി.െഎ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.