തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് എന്നിവക്ക് കീഴിലുള്ള മുഴു വൻ മദ്യവിൽപനശാലകളും സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിലേക്ക്. ഇതിനുള്ള നടപടികൾ ആ രംഭിച്ചു. സംസ്ഥാനത്തെ ചില്ലറ മദ്യവിൽപനശാലകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ബിവറേജസ് കോർപറേഷൻ ചെയർമാൻ കൂടിയായ എക്സൈസ് കമീഷണർ ഋഷിരാജ്സിങ്ങിെൻറ നിർദേശാനുസരണമാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ക്രമക്കേടുകൾ കണ്ടെത്താൻ എക്സൈസ് കമീഷണറുടെ നേരിട്ടുള്ള പരിശോധനയും ആരംഭിച്ചു.
എക്സൈസ് ഇൻറലിജൻസ് വിഭാഗം മുമ്പ് നടത്തിയ പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വ്യക്തമായ തെളിവുകളില്ലാത്തതിനാൽ തുടർനടപടികൾ കൈക്കൊള്ളാൻ സാധിച്ചിരുന്നില്ല. എന്നാൽ, വിജിലൻസ് റിേപ്പാർട്ടിെൻറ അടിസ്ഥാനത്തിൽ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്താനാകുമെന്നാണ് എക്സൈസിെൻറ പ്രതീക്ഷ.
ഉപഭോക്താക്കളിൽനിന്ന് യഥാർഥ വിലയെക്കാൾ അധിക തുക ഈടാക്കുക, കമീഷൻ കുറവ് ലഭിക്കുന്ന മദ്യങ്ങൾ സ്റ്റോക്കിെല്ലന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുക, കമീഷൻ കൂടുതൽ ലഭിക്കുന്ന മദ്യങ്ങൾ മാത്രം വിൽപനനടത്തുക, ന്യൂസ് പേപ്പറിൽ മദ്യം പൊതിഞ്ഞ് നൽകാതെ ന്യൂസ് പേപ്പർ വാങ്ങാനെന്നപേരിൽ തുകകൾ എഴുതിയെടുക്കുക തുടങ്ങിയ ക്രമക്കേടുകൾ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.