കാസർകോട്: കേരള കേന്ദ്രസർവകലാശാലയിൽ ചട്ടവിരുദ്ധ നിയമനങ്ങൾ, സ്വജനപക്ഷപാതം, ദലിത് വിരുദ്ധ നിലപാട് എന്നിവയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ 70 കേസുകൾ. സംവരണം നിഷേധിക്കൽ, പീഡനം, അധ്യാപകരെ സസ്െപൻഡ്ചെയ്യൽ, പിഎച്ച്.ഡി പ്രവേശനം നിഷേധിക്കൽ, ഭിന്നശേഷിക്കാർക്ക് സംവരണം നിഷേധിക്കൽ തുടങ്ങി കാരണങ്ങൾ നിരത്തിയാണ് വിവിധ ഹരജികൾ ഫയൽചെയ്തിട്ടുള്ളത്. സർവകലാശാല സ്വയംഭരണ സ്ഥാപനമായതിനാലും നിയമനങ്ങൾ കരാർ അടിസ്ഥാനത്തിലായതിനാലും കാരണങ്ങളുണ്ടാക്കി പുറത്താക്കിയതും സസ്പെൻഡ്ചെയ്തതുമാണ് ഏറെയും കേസുകളുടെ അടിസ്ഥാനം.
മുൻ പരീക്ഷ കൺട്രോളർ, മുൻ ഡെപ്യൂട്ടി രജിസ്ട്രാർ തുടങ്ങിയവരും ഹൈകോടതിയിൽ കേസ് നൽകിയിട്ടുണ്ട്. വി.സിയും േപ്രാ വി.സിയും വരെ എതിർകക്ഷികളാണ്. വിജയകുമാർ സി.പി.വി, അൻപഴകി, ടോണി ഗ്രേസ്, ജോണാതോമസ് കളരിക്കാട്, ഡോ. രാജഗോപാൽ, ഡോ. മുഹമ്മദ് അസ്ലം, ഡോ. രാജീവൻ, ഡോ. പി.പി. സുമേഷ്, ഡോ. ജോർജുകുട്ടി വി.വി, ഡോ. രാമറാവു ബൊണഗണി, ഡോ. ഗണേഷ് കെ. പ്രശാന്ത് തുടങ്ങി 50ഒാളം ഫാക്കൽറ്റികൾക്കും ഭരണ വിഭാഗം ജീവനക്കാർക്കും വിദ്യാർഥികൾക്കുമെതിരെ സി.യു.കെ സ്വീകരിച്ച നടപടി കോടതിയിലുണ്ട്.
ജോണാതോമസ് കളരിക്കാട് കേംബ്രിജിൽനിന്ന് വന്ന മലയാളിയാണ്. നിരന്തരമായ പീഡനമാണ് അദ്ദേഹത്തെ കോടതിയിെലത്തിച്ചത് എന്നാണ് ആക്ഷേപം. പരീക്ഷാസമയത്ത് ഒരേസമയം ഒന്നിലധികം ക്ലാസുകളുടെ ഇൻവിജിലേറ്റർ ആകവെ വിദ്യാർഥികൾക്ക് സംശയം ചോദിക്കാൻ അവസരം നൽകിയതിനാണ് ടോണി ഗ്രേസിനെതിരെ നടപടി. അമേരിക്കൻ സർവകലാശാലയിൽനിന്നാണ് അദ്ദേഹമെത്തിയത്. സി.പി.വി. വിജയകുമാർ പുറത്താക്കലിനെതിരെയാണ് കോടതി കയറിയത്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന എക്സിക്യൂട്ടിവ് കൗൺസിൽ അഞ്ചുവർഷം മുമ്പ് നടന്ന നിയമനത്തിലെ ക്രമക്കേടിൽ സി.ബി.െഎ അന്വേഷണത്തിന് ശിപാർശചെയ്തിരിക്കുകയാണ്. കോടതി ചെലവുകൾക്കായി ഭീമമായ തുക ചെലവഴിക്കേണ്ട അവസ്ഥയിലാണ് കേന്ദ്ര സർവകലാശാല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.