Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദലിത്​ വിരുദ്ധം,...

ദലിത്​ വിരുദ്ധം, സ്വജനപക്ഷപാതം; കേന്ദ്ര സർവകലാശാലക്കെതിരെ 70 കേസുകൾ

text_fields
bookmark_border
ദലിത്​ വിരുദ്ധം, സ്വജനപക്ഷപാതം;  കേന്ദ്ര സർവകലാശാലക്കെതിരെ 70 കേസുകൾ
cancel

കാ​സ​ർ​കോ​ട്​: കേ​ര​ള കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ച​ട്ട​വി​രു​ദ്ധ നി​യ​മ​ന​ങ്ങ​ൾ, സ്വ​ജ​ന​പ​ക്ഷ​പാ​തം, ദ​ലി​ത്​ വി​രു​ദ്ധ നി​ല​പാ​ട്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ൽ 70 കേ​സു​ക​ൾ. സം​വ​ര​ണം നി​ഷേ​ധി​ക്ക​ൽ, പീ​ഡ​നം, അ​ധ്യാ​പ​ക​രെ സ​സ്​​െ​പ​ൻ​ഡ്​​ചെ​യ്യ​ൽ, പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​ൽ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ സം​വ​ര​ണം നി​ഷേ​ധി​ക്ക​ൽ തു​ട​ങ്ങി കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യാ​ണ്​ വി​വി​ധ ഹ​ര​ജി​ക​ൾ ഫ​യ​ൽ​ചെ​യ്​​തി​ട്ടു​ള്ള​ത്. സ​ർ​വ​ക​ലാ​ശാ​ല സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​യ​തി​നാ​ലും നി​യ​മ​ന​ങ്ങ​ൾ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യ​തി​നാ​ലും കാ​ര​ണ​ങ്ങ​ളു​ണ്ടാ​ക്കി പു​റ​ത്താ​ക്കി​യ​തും സ​സ്​​പെ​ൻ​ഡ്​​ചെ​യ്​​ത​തു​മാ​ണ്​ ഏ​റെ​യും കേ​സു​ക​ളു​ടെ അ​ടി​സ്​​ഥാ​നം.

മു​ൻ പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ, മു​ൻ ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​ർ തു​ട​ങ്ങി​യ​വ​രും ഹൈ​കോ​ട​തി​യി​ൽ കേ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്. വി.​സി​യും ​േപ്രാ ​വി.​സി​യും വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ണ്. വി​ജ​യ​കു​മാ​ർ സി.​പി.​വി, അ​ൻ​പ​ഴ​കി, ടോ​ണി ഗ്രേ​സ്, ജോ​ണാ​തോ​മ​സ്​ ക​ള​രി​ക്കാ​ട്, ഡോ. ​രാ​ജ​ഗോ​പാ​ൽ, ഡോ. ​മു​ഹ​മ്മ​ദ്​ അ​സ്​​ലം, ഡോ. ​രാ​ജീ​വ​ൻ, ഡോ. ​പി.​പി. സു​മേ​ഷ്, ഡോ. ​ജോ​ർ​ജു​കു​ട്ടി വി.​വി, ഡോ. ​രാ​മ​റാ​വു ബൊ​ണ​ഗ​ണി, ഡോ. ​ഗ​ണേ​ഷ്​ കെ. ​പ്ര​ശാ​ന്ത്​ ​ തു​ട​ങ്ങി 50ഒാ​ളം ഫാ​ക്ക​ൽ​റ്റി​ക​ൾ​ക്കും ഭ​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​തി​രെ സി.​യു.​കെ സ്വീ​ക​രി​ച്ച ന​ട​പ​ടി കോ​ട​തി​യി​ലു​ണ്ട്.

ജോ​ണാ​തോ​മ​സ്​ ക​ള​രി​ക്കാ​ട്​ കേം​ബ്രി​​ജി​ൽ​നി​ന്ന്​ വ​ന്ന മ​ല​യാ​ളി​യാ​ണ്.​ നി​ര​ന്ത​ര​മാ​യ പീ​ഡ​ന​മാ​ണ്​ അ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​െ​ല​ത്തി​ച്ച​ത്​ എ​ന്നാ​ണ്​ ആ​ക്ഷേ​പം. പ​രീ​ക്ഷാ​സ​മ​യ​ത്ത്​ ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ക്ലാ​സു​ക​ളു​ടെ ഇ​ൻ​വി​ജി​ലേ​റ്റ​ർ ആ​ക​വെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സം​ശ​യം ചോ​ദി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തി​നാ​ണ്​ ടോ​ണി ഗ്രേ​സി​നെ​തി​രെ ന​ട​പ​ടി. അ​മേ​രി​ക്ക​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ്​ അ​ദ്ദേ​ഹ​മെ​ത്തി​യ​ത്. സി.​പി.​വി. വി​ജ​യ​കു​മാ​ർ പു​റ​ത്താ​ക്ക​ലി​നെ​തി​രെ​യാ​ണ്​ കോ​ട​തി ക​യ​റി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ർ​ന്ന എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ ന​ട​ന്ന നി​യ​മ​ന​ത്തി​ലെ ക്ര​മ​ക്കേ​ടി​ൽ സി.​ബി.​െ​എ അ​ന്വേ​ഷ​ണ​ത്തി​ന്​ ശി​പാ​ർ​ശ​ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. കോ​ട​തി ചെ​ല​വു​ക​ൾ​ക്കാ​യി ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ട അ​വ​സ്​​ഥ​യി​ലാ​ണ്​ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsDiscriminationmalayalam newskasargode Central UniversityAgainst Dalit
News Summary - Cemtral University Aganist Dalit And Discrimination - Kerala news
Next Story