കൊച്ചി: വിവിധ കേസുകളുടെ ഭാഗമായി 2016 ഡിസംബർ 30 വരെ അന്വേഷണ സംഘം പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കിയ അസാധു നോട്ടുകൾ മാറ്റിയെടുക്കാനാവുമെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയിൽ. റിസർവ് ബാങ്ക് ഒാഫിസുകൾ മുഖേനയോ ഇതിനായി ചുമതലപ്പെടുത്തിയ ദേശസാത്കൃത ബാങ്കുകൾ മുഖേനയോ ഇൗ നോട്ടുകൾ മാറിയെടുക്കാമെന്ന് വ്യക്തമാക്കി മേയ് 12ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം സർക്കാർ കോടതിയിൽ ഹാജരാക്കി. ക്രിമിനൽ കേസുകളിൽ തൊണ്ടിയായി കീഴ്കോടതികളിൽ സൂക്ഷിച്ച 1000െൻറയും 500െൻറയും നോട്ടുകൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സർക്കാറിെൻറ വിശദീകരണം.
മൂന്നു പ്രധാന വ്യവസ്ഥകൾക്കനുസരിച്ച് കോടതികളിൽ സൂക്ഷിച്ച പഴയ നോട്ടുകൾ മാറിയെടുക്കാമെന്നാണ് ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. കോടതിയുത്തരവനുസരിച്ച് ഏതെങ്കിലും വ്യക്തിക്കാണ് അസാധു നോട്ടുകൾ ലഭിക്കുന്നതെങ്കിൽ ഇതു മാറി നൽകാൻ കോടതിയുത്തരവിെൻറ പകർപ്പ് നോട്ടുകൾക്കൊപ്പം ഹാജരാക്കണം. നോട്ടിെൻറ സീരിയൽ നമ്പറടക്കം രേഖപ്പെടുത്തി പണം പിടിച്ചെടുത്ത അന്വേഷണ ഏജൻസി നൽകിയ കുറിപ്പും ഹാജരാക്കണം. ഇൗ സീരിയൽ നമ്പറുകൾ കോടതിയുത്തരവിലും പരാമർശിച്ചിരിക്കണം.
അസാധു നോട്ടുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളിലേക്ക് കണ്ടുകെട്ടണമെന്നാണ് കോടതിവിധിയെങ്കിൽ ഈ വിധിയുടെ പകർപ്പ് ഹാജരാക്കി അസാധു നോട്ടുകൾ മാറ്റിയെടുക്കാം. കോടതി ഉത്തരവനുസരിച്ച് ആരെങ്കിലും കൈവശം സൂക്ഷിച്ച അസാധു നോട്ടുകൾ കോടതിയുത്തരവും അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടും ഹാജരാക്കിയാൽ മാറി നൽകും. നവംബർ എട്ടിന് കേന്ദ്ര സർക്കാർ നോട്ടുകൾ അസാധുവാക്കിയതോടെ തൊണ്ടിയായി കോടതികളിലുള്ള അസാധു നോട്ടുകൾ എന്തു ചെയ്യണമെന്ന് ആലപ്പുഴ ജില്ല ജഡ്ജി ഹൈകോടതി ഭരണവിഭാഗത്തോട് ആരാഞ്ഞിരുന്നു. നോട്ടുകൾ മാറാനുള്ള സമയം കഴിഞ്ഞ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് സ്വമേധയാ കേസെടുത്തത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.