കേന്ദ്രം ഗോതമ്പ്​ വിഹിതം ​​വെട്ടിക്കുറച്ചത്​ കേരളത്തിന്‍റെ സമ്മതത്തോടെ -പിയുഷ് ഗോയൽ

ന്യൂഡൽഹി: കേരളത്തിന്‍റെ ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാന സർക്കാറിന്‍റെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയൽ. ലോക്സഭയിൽ വി.കെ ശ്രീകണ്ഠൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

വിതരണത്തിനു വേണ്ടിയുള്ള സ്റ്റോക്ക് നിശ്ചയിക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ അതാത് സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കൂടിയാലോചിച്ച ശേഷം മാത്രമാണ്​ നടപ്പാക്കിയത്​.

കേരളത്തിന്‍റെ ആവശ്യ പ്രകാരം ടൈഡ് - ഓവർ വിഭാഗത്തിൽ 2023 മാർച്ച് വരെയുള്ള കാലയളവിലേക്ക് ഗോതമ്പിന്‍റെ കൂടുതൽ വിഹിതത്തിന് പകരം തുല്യമായ അരിയാണ് അനുവദിച്ചിട്ടുള്ളത്​ -മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു.

Tags:    
News Summary - Center reduced wheat allocation with Kerala's consent - Piyush Goyal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.