ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ആർ.ടി.പി.സി.ആർ പരിശോധന 70 ശതമാനത്തിനു മുകളിലേക്ക് ഉയർത്തണമെന്ന് നിർദേശം നൽകിയിട്ടും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അത് പാലിക്കപ്പെട്ടില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തി.
കേരളത്തിൽ ആർ.ടി.പി.സി.ആർ പരിേശാധന ഒരു ഘട്ടത്തിലും 53 ശതമാനത്തിൽ കൂടിയിട്ടില്ല. നിലവിൽ ആർ.ടി.പി.സി.ആർ പരിശോധനയുടെ അനുപാതം 45 ശതമാനമാണ്. സംസ്ഥാനത്ത് രണ്ടാഴ്ചയായി കേസുകൾ വീണ്ടും ഉയരുകയാണ്. ശരാശരി 12 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ആഴ്ചയിലെ രോഗസ്ഥിരീകരണനിരക്ക് 5.09 ശതമാനമായി ഉയർന്നുവെന്നതും ആശങ്കയുണ്ടാക്കുന്നു. മഹാരാഷ്ട്രയിൽ 60 ശതമാനം മാത്രമേ ആർ.ടി.പി.സി.ആർ പരിശോധനകളുള്ളൂവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാൾ കോവിഡ് വ്യാപനം വളരെ വേഗത്തിലാണെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. മുന്നറിയിപ്പുകൾ വേണ്ടത്ര രീതിയിൽ ഗൗനിക്കപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന, കേരളം, ചണ്ഡിഗഢ് എന്നിവിടങ്ങളിലെ സ്ഥിതി ആശങ്കജനകമാണ്. ചെറിയ സംസ്ഥാനമായിട്ടുപോലും രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ ആറു ശതമതാനവും മരണത്തിെൻറ മൂന്നു ശതമാനവും ഛത്തിസ്ഗഢിലാണ്. രണ്ടാം തരംഗത്തിൽ ഛത്തിസ്ഗഢിലെ സാഹചര്യം മോശമായി. കേസുകളും മരണനിരക്കും കൂടുന്ന 50 ജില്ലകളിലേക്ക് കേന്ദ്ര ടീമുകളെ അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.