ന്യൂഡൽഹി: കേന്ദ്ര സർക്കാർ കേരളത്തിന് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 3048.39 കോടി രൂപയുടെ പ്രളയ ദുരിതാശ്വാസ സഹായം നൽകും. നേരത്തേ നൽകിയ 600 കോടിക്ക് പുറമേയാകും പുതിയ സഹായം.
കേരളം, ആന്ധ്ര പ്രദേശ്, നാഗാലാൻഡ് സംസ്ഥാനങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിെൻറ ആഘാതം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിെൻറ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കൃഷിമന്ത്രി രാധാമോഹൻ സിങ് എന്നിവരും യോഗത്തിൽ പെങ്കടുത്തു.
സംസ്ഥാനങ്ങൾ നൽകിയ അപേക്ഷ കൂടി പരിഗണിച്ചാണ് തുക അനുവദിച്ചത്. 5000 കോടി രൂപയുടെ സഹായമായിരുന്നു കേരളം ആവശ്യപ്പെട്ടത്. ആന്ധ്ര പ്രദേശിന് 539.52 കോടി രൂപയും നാഗാലാൻഡിന് 131.16 കോടി രൂപയും നൽകുന്നതിനും യോഗത്തിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.