ബേപ്പൂർ: കേരളവും ഗൾഫ് നാടുകളും തമ്മിൽ യാത്രക്കപ്പൽ സർവിസ് തുടങ്ങുന്നതിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബേപ്പൂർ-കൊച്ചി-ദുബൈ സെക്ടറിൽ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പൽ സർവിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ് സോനോവാൾ നൽകിയ മറുപടിയിൽ യാത്രക്കപ്പൽ സർവിസ് ആരംഭിക്കാൻ ടെൻഡർ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചു. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും നോർക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. സർവിസിന് കപ്പൽ വിട്ടുകൊടുക്കാൻ കഴിയുന്ന കമ്പനികൾ, സർവിസ് നടത്താൻ താൽപര്യമുള്ള കമ്പനികൾ എന്നിവർക്ക് ടെൻഡറിൽ പങ്കെടുക്കാം.
വിമാന ടിക്കറ്റിന് വൻതുക നൽകിയാണ് പ്രവാസികൾ കേരളത്തിലെത്തുന്നത്. ആഘോഷ അവധി വേളകളിൽ നാലിരട്ടിയിൽ അധികം നിരക്ക് വർധനവിലാണ് വിമാന കമ്പനികൾ പ്രവാസികളോട് ഈടാക്കുന്നത്. വിമാന ടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവിൽ കപ്പൽയാത്ര നടത്താം. വിമാനത്തിൽ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലിൽ കൊണ്ടുവരാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.