???????? ????????? ?????????????? ??????????? ?????????? ????????? ??? ????????????????

വരൾച്ച: 50 ശതമാനം കൃഷിയും നശിച്ചു

തിരുവനന്തപുരം: കനത്ത വരള്‍ച്ചയിൽ സംസ്ഥാനത്തെ 50 ശതമാനം കൃഷിയും നശിച്ചതായി കേന്ദ്രസംഘത്തിെൻറ പ്രാഥമിക വിലയിരുത്തൽ. നാണ്യവിളകെളയും വരള്‍ച്ച ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വരള്‍ച്ച സംബന്ധിച്ച് കേരളം കുറച്ചു റിപ്പോര്‍ട്ടുകൂടി സമര്‍പ്പിക്കേണ്ടതായുണ്ട്. ഇതിനുശേഷം ഒരാഴ്ചക്കുള്ളില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന് സംഘം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വരള്‍ച്ചദുരിതം നേരിടുന്നതില്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്രസംഘത്തലവനും കേന്ദ്രകൃഷി ജോയൻറ് സെക്രട്ടറിയുമായ അശ്വനികുമാർ പറഞ്ഞു.   

വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തി. രണ്ടു സംഘമായി വിവിധ ജില്ലകൾ സന്ദർശിച്ചശേഷമാണ് അശ്വനികുമാറിെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടത്. നീതി ആയോഗ് ഡെപ്യൂട്ടി അഡ്വൈസർ മനേഷ് ചൗധരിയാണ് രണ്ടാമത്തെ സംഘത്തലവൻ.കൃഷിയുടെയും നദികളുടെയും ഡാമുകളുടെയും അവസ്ഥ വിലയിരുത്തിയതായി അശ്വനികുമാർ പറഞ്ഞു. കർഷകരുമായും ആശയവിനിമയം നടത്തി. സംസ്ഥാന സർക്കാർ സമർപ്പിച്ച വിശദാംശങ്ങൾ പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം സംസ്ഥാനത്തുടനീളം തങ്ങൾ നേരിട്ട് മനസ്സിലാക്കിയ വസ്തുതകളും  കൂടി കണക്കിലെടുത്ത് റിപ്പോർട്ട് സമർപ്പിക്കും. 

ദേശീയതല സമിതി ഇക്കാര്യങ്ങൾ പരിശോധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ചെയർമാനും കൃഷിമന്ത്രിയും ധനമന്ത്രിയും അംഗങ്ങളുമായ ഉന്നതതല സമിതിക്ക് ശിപാർശ സമർപ്പിക്കും. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. കൃഷി, കുടിവെള്ളം, മൃഗസംരക്ഷണം ഉൾപ്പെടെ പ്രധാനമേഖലകൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. തോട്ടവിളകൾ കൂടുതലുള്ള കേരളത്തിൽ മറ്റ് സംസ്ഥാനത്തുനിന്ന് ഭിന്നമായി വരൾച്ചയുടെ ആഘാതം ദീർഘകാലം നിലനിൽക്കുന്നതാണ്. കുടിവെള്ളപ്രശ്നവും കൃഷിനാശവും കൂടാതെ മൃഗസംരക്ഷണമേഖലയിലും വരൾച്ച പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.
 

കുടിവെള്ളം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ഏറ്റവും പ്രാധാന്യത്തോടെ സർക്കാർ ഏറ്റെടുത്ത് നടത്തുന്നത്. ഇടുക്കിയിലടക്കം സംഭരണിയിൽ ജലം ലഭ്യമാക്കാൻ കൃത്രിമമഴയുൾപ്പെടെ സർക്കാർ പരിഗണിക്കുന്നുണ്ട്. വരൾച്ചബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചശേഷം  പരമാവധി കാര്യങ്ങൾ ചെയ്താണ് കേന്ദ്രത്തെ സമീപിച്ചത്. വരള്‍ച്ചയില്‍ 992 കോടിയുടെ നാശമുണ്ടായെന്നാണ് സർക്കാറി‍െൻറ കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. തോമസ് ഐസക്,  മാത്യു ടി. തോമസ്,  വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ തുടങ്ങിയവരും ചർച്ചയിൽ സംബന്ധിച്ചു.

717.13 കോടിയുടെ കൃഷിനഷ്ടം

തിരുവനന്തപുരം: കൊടുംവരൾച്ചയെ തുടർന്ന് കേരളത്തിലെ കൃഷിനഷ്ടം മാത്രം 717.13 കോടി വരുമെന്ന് കേരള കർഷകസംഘം. ഇതുസംബന്ധിച്ച കണക്കുകൾ നേതാക്കൾ വരൾച്ച പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തിന് സമർപ്പിച്ചു. വെള്ളംലഭിക്കാതെ 39762.02 ഹെക്ടർ നെൽകൃഷി നശിച്ചു. ഇതിലൂടെ 397.38 കോടിയുടെ നഷ്ടമുണ്ടായി. 1579.42 ഹെക്ടറിലെ തെങ്ങ് നശിച്ചതിലൂടെ 21.30 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. 992.32 ഹെക്ടറിലെ നേന്ത്രവാഴ നശിച്ചു (നഷ്ടം 105.11 കോടി). 678.63 ഹെക്ടറിലെ പച്ചക്കറികൃഷി നശിച്ചതുമൂലം 3.39 കോടി രൂപയുടെ നഷ്ടമുണ്ടായി. നാണ്യവിളകളിൽ കവുങ്ങ് കർഷകരാണ് കൂടുതൽ ദുരിതംപേറുന്നത്. 198 ഹെക്ടറിലെ കവുങ്ങ് ഉണങ്ങിനശിച്ചു, ഇതിലൂടെ 30.72 കോടിയുടെ നഷ്ടമുണ്ടായി. 618.62 ഹെക്ടറിലെ കുരുമുളക് നശിച്ചപ്പോൾ കർഷകർക്കുണ്ടായ നഷ്ടം 27.22 കോടിയാണ്. 
അതേസമയം കേരളത്തിലെ കർഷകർ അഭിമുഖീകരിക്കുന്ന വരൾച്ച പ്രശ്‌നങ്ങൾ കേന്ദ്ര കൃഷി മന്ത്രിലായം അനുഭാവപൂർവം പരിഗണിക്കാമെന്ന് സംഘത്തലവൻ കേന്ദ്രകൃഷി മന്ത്രാലയം ജോയൻറ് സെക്രട്ടറി അശ്വനികുമാർ ഉറപ്പുനൽകിയതായി കർഷകസംഘം നേതാക്കൾ അറിയിച്ചു. 

Tags:    
News Summary - central committe to visit kerala to study about draught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.