കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി-കേരള മീഡിയ അക്കാദമി

കൊച്ചി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു.

പട്ടാള ഭരണമുള്ള രാജ്യങ്ങളിൽ മാത്രം കാണുന്ന കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം സംരക്ഷിക്കാൻ മാധ്യമ സമൂഹം ഒന്നായി മുന്നോട്ട് വരണം. നിയമ പോരാട്ടങ്ങൾക്ക് ഉൾപ്പെടെ അക്കാദമിയുടെ സഹകരണം ഉണ്ടാകുമെന്നും ചെയർമാൻ അറിയിച്ചു.

Tags:    
News Summary - Central Government Action Challenge to press freedom -Kerala Media Academy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.