ലക്ഷദ്വീപ് ജനതയുടെ ആശങ്ക അകറ്റാൻ കേന്ദ്ര സർക്കാർ തയാറകണം -എ.എം. ആരിഫ്

ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്​മിനിസ്​ട്രേറ്ററെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്​ത് അവിടത്തെ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ദ്വീപിലേക്ക്​ പോകാൻ അപേക്ഷ നൽകിയ ജനപ്രതിനിധികൾക്ക് അനുവാദം നൽകാൻ കേന്ദ്ര സർക്കാർ ദ്വീപ് ഭരണകൂടത്തിന് നിർദേശം നൽകണമെന്നും​ എ.എം. ആരിഫ് എം.പി ലോക്​സഭയിൽ ആവശ്യപ്പെട്ടു.

തദ്ദേശീയ ജനതയുടെ വികാരത്തെ അവഗണിച്ച്​ ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ലക്ഷദ്വീപ് ജനത മു​െമ്പങ്ങുമില്ലാത്തവിധം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നു. ദ്വീപ് സന്ദർശിക്കാൻ പ്രവേശന അനുമതിക്കായി അപേക്ഷിച്ച എം.പിമാരോട് അവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു.

മജിസ്ട്രേറ്റ് അല്ലെങ്കിൽ ഒരു നോട്ടറിക്ക് മുമ്പായി ഒപ്പിടണമെന്ന, ലക്ഷദ്വീപിൽ ജോലിക്ക് പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്ക് ബാധകമായ നിയമം എം.പി മാർക്കും ബാധകമാക്കി. ഇതിലൂടെ ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അവകാശം ഭരണകൂടം ലംഘിച്ചിരിക്കുകയാണെന്നും എ.എം. ആരിഫ്​ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Central government should be prepared to allay the concerns of the people of Lakshadweep: Arif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.