മണിപ്പൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം-സി.പി.എം പൊളിറ്റ് ബ്യൂറോ

ന്യൂ ഡെൽഹി: മണിപ്പൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം. സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ സ്ഥിതിഗതികള്‍ വഷളാക്കിയത് മുഖ്യമന്ത്രി ബീരേന്‍ സിങ് ആണ്. കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ബീരേന്‍ സിങിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്നുവെന്നും നവംബര്‍ ഏഴിനുശേഷം മണിപ്പൂരില്‍ 20 പേര്‍ കൊല്ലപ്പെട്ടുവെന്നും സി.പി.എം വ്യക്തമാക്കി. മണിപ്പൂരില്‍ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Central government should intervene strongly to end violence in Manipur - CPM Politburo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.