പി.​എ​സ്.​സി വി​വ​ര​ച്ചോ​ർ​ച്ച വാർത്ത: ‘മാ​ധ്യ​മം’ ലേ​ഖ​ക​ന്‍റെ ഫോ​ൺ പി​ടി​ച്ചെ​ടു​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് നീ​ക്കം; വാ​ർ​ത്ത​ക്ക് വി​ല​ങ്ങ്

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 65 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ഐ.​ഡി​യും പാ​സ്​​വേ​ഡും ഡാ​ർ​ക്ക് വെ​ബി​ൽ വി​ൽ​പ​ന​ക്ക് വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യ​തി​ന്‍റെ പേ​രി​ൽ ‘മാ​ധ്യ​മം’ ലേ​ഖ​ക​നോ​ട് മൊ​ബൈ​ൽ ഫോ​ൺ ഹാ​ജ​രാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് നി​ർ​ദേ​ശം.

വാ​​ർ​​ത്ത​​യു​​ടെ ഉ​​റ​​വി​​ടം വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു​ള്ള വി​​ചി​​ത്ര ന​ട​പ​ടി​ക്ക് പി​ന്നാ​ലെ​യാ​ണ് ‘മാ​ധ്യ​മം’ തി​രു​വ​ന​ന്ത​പു​രം ബ്യൂ​റോ ലേ​ഖ​ക​ൻ അ​നി​രു അ​ശോ​ക​നോ​ട് ര​ണ്ട്​ ദി​വ​സ​ത്തി​നു​ള്ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഹാ​ജ​രാ​ക്കാ​ൻ ക്രൈം​ബ്രാ​ഞ്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​നി​റ്റ് -1 ഡി​വൈ.​എ​സ്.​പി ജി. ​ബി​നു നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ഹാ​ജ​രാ​കാ​ത്ത​പ​ക്ഷം മ​റ്റ് നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

വാ​ർ​ത്ത​യു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ഴി ന​ൽ​കാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്ന ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​ണ് പേ​ട്ട​യി​ലു​ള്ള ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ അ​നി​രു അ​ശോ​ക​ൻ ഹാ​ജ​രാ​യ​ത്.

മൊ​ബൈ​ൽ ഫോ​ൺ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ‘മാ​ധ്യ​മം’ ലേ​ഖ​ക​ന് ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ നോ​ട്ടീ​സ്

മൊ​ഴി​യെ​ടു​പ്പെ​ന്ന പേ​രി​ൽ ര​ണ്ട്​ മ​ണി​ക്കൂ​ർ നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​ൽ പി.​എ​സ്.​സി​യു​ടെ അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള രേ​ഖ എ​ങ്ങ​നെ ലേ​ഖ​ക​ന് ല​ഭി​ച്ചു​വെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​റി​യേ​ണ്ടി​യി​രു​ന്ന​ത്. വാ​ർ​ത്ത കൈ​മാ​റി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ചോ​ദ്യാ​വ​ലി ത​യാ​റാ​ക്കി​യാ​യി​രു​ന്നു കാ​മ​റ സാ​ന്നി​ധ്യ​ത്തി​ലു​ള്ള ചോ​ദ്യം​ചെ​യ്യ​ൽ.

വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റ​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ക​യും ഹൈ​കോ​ട​തി ആ​വ​ർ​ത്തി​ച്ച്​ ശ​രി​വെ​ക്കു​ക​യും ചെ​യ്ത സ്വാ​ത​ന്ത്ര്യം ത​നി​ക്കു​ണ്ടെ​ന്ന് ലേ​ഖ​ക​ൻ ആ​വ​ർ​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും വി​വ​രം കൈ​മാ​റി​യേ പ​റ്റൂ​വെ​ന്ന നി​ല​പാ​ടാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ ത​ന്നെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്താ​ലും രേ​ഖ​ക​ൾ

ല​ഭി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്ന വി​വ​രം പു​റ​ത്തു​പ​റ​യി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് മൊ​ബൈ​ൽ ഫോ​ൺ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​സി​ൽ പ്ര​തി​യ​ല്ലാ​ത്ത ത​ന്‍റെ ഫോ​ൺ എ​ന്തി​ന് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ലേ​ഖ​ക​ന്‍റെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൈ​മാ​റി​യി​ല്ല.

പി.​എ​സ്.​സി വി​വ​ര​ച്ചോ​ർ​ച്ച സം​ബ​ന്ധി​ച്ച വാ​ർ​ത്ത​യു​​ടെ ഉ​​റ​​വി​​ടം ഉ​​ൾ​​പ്പെ​​ടെ വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്താ​​ൻ ആ​വ​ശ്യ​പ്പെ​ട്ട് ‘മാ​​ധ്യ​​മം’ ചീ​​ഫ്​ എ​​ഡി​​റ്റ​​ർ​​ക്കും ക​ഴി​ഞ്ഞ ദി​വ​സം​ ക്രൈം​​ബ്രാ​​ഞ്ച്​ നോ​​ട്ടീ​​സ് ന​ൽ​കി​യി​രു​ന്നു.

വാ​​ർ​​ത്ത​​യു​​ടെ തെ​​ളി​​വാ​​യി ‘മാ​​ധ്യ​​മം’ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പി.​​എ​​സ്.​​സി യോ​​ഗ​​ത്തി​​ന്‍റെ അ​​ജ​​ണ്ട​​യു​​ടെ ചി​​ത്രം എ​​ങ്ങ​​നെ ല​​ഭി​​ച്ചു​​വെ​​ന്ന വി​​വ​​ര​​വും വാ​​ർ​​ത്ത ത​​യാ​​റാ​​ക്കി​​യ റി​​പ്പോ​​ർ​​ട്ട​​റു​​ടെ പേ​​രും വി​​ലാ​​സ​​വും ഫോ​​ൺ ന​​മ്പ​​റു​​ക​​ളും ഇ-​​മെ​​യി​​ൽ വി​​ലാ​​സ​​വും തി​​രു​​വ​​ന​​ന്ത​​പു​​രം ക്രൈം​​ബ്രാ​​ഞ്ച്​ ഓ​ഫി​സി​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്നാ​യി​രു​ന്നു​ നി​ർ​ദേ​ശം.

നിയമപരമായി നേരിടും -ചീഫ് എഡിറ്റർ

പി.​എ​സ്.​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബി​ൽ വി​ൽ​പ​ന​ക്ക് എ​ന്ന ഗു​രു​ത​ര​മാ​യ സം​ഭ​വം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തി​ന് മാ​ധ്യ​മ​ത്തി​നും ലേ​ഖ​ക​നു​മെ​തി​രെ ന​ട​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം മാ​ധ്യ​മ സ്വാ​ത​ന്ത്ര​ത്തി​ന് എ​തി​രും ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള നീ​ക്ക​വു​മാ​ണെ​ന്ന് ചീ​ഫ് എ​ഡി​റ്റ​ർ ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ.

അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്താ​നു​ള്ള പൊ​ലീ​സ് ശ്ര​മം ഹീ​ന​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വു​മാ​ണ്. മാ​ധ്യ​മം ഒ​രു കാ​ര​ണ​വ​ശാ​ലും അ​തി​ന് വ​ഴ​ങ്ങു​ക​യി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - PSC leak news-Crime Branch move to seize madhyamam writer's phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.