ന്യൂഡല്‍ഹി: കേരളത്തിൽ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്ന കാര്യത്തിലും നിപ വൈറസ് ബാധ മൂലമുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നതു തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ഗവേഷണ സംവിധാനത്തിനും കേന്ദ്രത്തിെൻറ ഉറപ്പു ലഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദക്ക് നിവേദനം നല്‍കിയശേഷം നിര്മാണ് ഭവനില്‍ സംസാരിക്കുകയായിരുന്നു അവർ. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്താമെന്ന് ചര്‍ച്ചയിൽ കേന്ദ്രമന്ത്രി സമ്മതിച്ചതായി മന്ത്രി ശൈലജ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കാലാവധി തീരുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നാലു സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കുന്നതിനായി നേരത്തേ കണ്ടെത്തിയിരുന്നത്. കോഴിക്കോടാണ് ഇപ്പോള്‍ സംസ്ഥാനം നിര്‍ദേശിച്ചിരിക്കുന്നത്. 200 ഏക്കര്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
നിപ വിഷയത്തിൽ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനെയും ലോകാരോഗ്യ സംഘന പ്രതിനിധികൾ, ശാസ്ത്രജ്ഞർ എന്നിവർക്കു പുറമേ കേരളത്തിെൻറ പ്രതിനിധികളെയും പങ്കെടുപ്പിച്ച് താമസിയാതെ യോഗം വിളിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.