ബി.ജെ.പിയിലെ കലഹം തീർക്കാൻ കേന്ദ്ര നേതൃത്വം കേരളത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​െ​ഞ്ഞ​ടു​പ്പി​നു മു​മ്പ്​ ബി.​ജെ.​പി സം​സ്​​ഥാ​ന ഘ​ട​ക​ത്തി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ​ സം​ഘ​ട​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ​ൽ സ​ന്തോ​ഷ്​ ജ​നു​വ​രി 15ന്​ ​കേ​ര​ള​ത്തി​ലെ​ത്തും. ​

ഡ​ൽ​ഹി​യി​ലെ​ത്തി​യ ബി.​ഡി.​ജെ.​എ​സ് അ​ധ്യ​ക്ഷ​ൻ​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​േ​ന്താ​ഷ്​ ച​ർ​ച്ച ന​ട​ത്തി. എ​ൻ.​ഡി.​എ​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ​യാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ബോ​ധി​പ്പി​ച്ചു. നി​യ​മ​സ​ഭ െത​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ഡി.​ജെ.​​എ​സി​ന്​ 37 സീ​റ്റു​ക​ള്‍ വേ​ണ​മെ​ന്നും തു​ഷാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​നു​വ​രി അ​വ​സാ​ന വാ​രം തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണം തു​ട​ങ്ങാ​നി​രി​ക്കെ പാ​ര്‍ട്ടി​യി​ലെ​യും മു​ന്ന​ണി​യി​ലേ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ്​ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ടു​ന്ന​ത്.

പു​നഃ​സം​ഘ​ട​ന​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പാ​ര്‍ട്ടി​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍നി​ന്ന്‌്‌്‌ വി​ട്ടു​നി​ല്‍ക്കു​ന്ന ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ന്ന​യി​ച്ച പ​രാ​തി​യി​ലും തി​രി​ച്ച്​ ശോ​ഭ സു​രേ​ന്ദ്ര​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലും തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സം​സ്​​ഥാ​ന ​നേ​താ​ക്ക​ളു​മാ​യി സ​ന്തോ​ഷ്​ ച​ർ​ച്ച ന​ട​ത്തും.

കേ​ന്ദ്ര നേ​തൃ​ത്വം കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന​ു​വെ​ന്ന സൂ​ച​ന ല​ഭി​ച്ച​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​തി​ന്​ മു​മ്പ്​ കാ​ര്യ​ങ്ങ​ൾ ധ​രി​പ്പി​ക്കാ​നാ​യി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി ന​ഡ്ഡ​യെ​യും ക​ണ്ട ശേ​ഷ​മാ​കും തു​ഷാ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ട​ങ്ങു​ക. സ്വ​ന്തം പാ​ർ​ട്ടി​യു​ടെ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ 15ന് ​വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​മെ​ന്ന്​ ധാ​ര​ണ​യി​ലെ​ത്തി​യ തു​ഷാ​ർ സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക്​ എ.​ജി ത​ങ്ക​പ്പ​ൻ, സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളും നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Central leadership coming to Kerala to settle BJP dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.